ക്രെഡിറ്റ് പ്ലാന്‍ പ്രകാശനം

2021-03-30 15:49:28

കാസർഗോഡ്: പുതിയ സാമ്പത്തിക വര്‍ഷത്തെ ക്രെഡിറ്റ് പ്ലാന്‍ ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത് ബാബു പ്രകാശനം ചെയ്തു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ലീഡ് ബാങ്ക് ജില്ലാ മാനേജര്‍ എന്‍. കണ്ണന്‍, നബാര്‍ഡ് ജില്ലാ ഡവലപ്‌മെന്റ് മാനേജര്‍ ജ്യോതിസ് ജഗന്നാഥ്, കാനറ ബാങ്ക് റീജ്യനല്‍ മാനേജര്‍ ശശിധര്‍ എച്ച് ആചാര്യ, കേരള ഗ്രാമീണ്‍ ബാങ്ക് റീജ്യനല്‍ മാനേജര്‍ ബപ്തി നിസ്രി എന്നിവര്‍ പങ്കെടുത്തു.

154.83 കോടി രൂപ അടങ്കല്‍ തുക പ്രതീക്ഷിക്കുന്ന 2021-22 ലെ ജില്ലാതല ക്രെഡിറ്റ് പ്ലാനാണ് പ്രകാശനം ചെയ്തത്. ഇതില്‍ 5461.60 കോടി മുന്‍ഗണനാ മേഖലയിലും 3375 കോടി കാര്‍ഷിക മേഖലയിലും 968. 95 കോടി ചെറുകിട ഇടത്തരം വ്യവസായ മേഖലയ്ക്കുമാണ് . 1117.65 കോടി രൂപ ഭവന വായപ്, വിദ്യാഭ്യാസ വായ്പ തുടങ്ങിയ ഇതര മുന്‍ഗണന മേഖലകളിലാണ്. കേന്ദ്ര ഗവണ്‍മെന്റ്, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ നബാര്‍ഡ് തുടങ്ങിയവയുടെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്കു വിധേയമായാണ് പ്ലാന്‍ തയ്യാറാക്കിയത്.    
    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.