ഫ്ലാഷ്മോബ് സംഘടിപ്പിച്ചു

2021-03-31 15:14:56

വയനാട്: സ്വീപ്പ് പദ്ധതിയുടെ കാമ്പസ് ടു കാമ്പസ് പരിപാടിയുടെ ഭാഗമായി മുട്ടിൽ ഡബ്ല്യു.എം.ഒ ആർട്‌സ് ആൻഡ് സയൻസ് കോളേജിലെ സോഷ്യൽ വർക്ക് ഡിപ്പാർട്ട്‌മെൻ്റ് വിദ്യാർത്ഥികൾ ഫ്ലാഷ്മോബ് അവതരിപ്പിച്ചു.

വോട്ടെടുപ്പിൻ്റെ പ്രാധാന്യം വിദ്യാർത്ഥികൾക്ക് ഇടയിൽ പ്രചരിപ്പിക്കുന്നതിനാണ് ഫ്ലാഷ്മോബ് സംഘടിപ്പിച്ചത്. മീനങ്ങാടി സെന്റ് ഗ്രിഗോറിയോസ് കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ, മീനങ്ങാടി സെന്റ് മേരീസ് കോളേജ്, സുൽത്താൻ ബത്തേരി കോ-ഒപ്പറേറ്റീവ് ആർട്‌സ് കോളേജ്, സുൽത്താൻ ബത്തേരി സെന്റ് മേരീസ് കോളേജ്, പുൽപ്പള്ളി പഴശ്ശിരാജ കോളേജ് എന്നിവിടങ്ങളിലാണ് പരിപാടി അവതരിപ്പിച്ചത്.

സ്വീപ് നോഡൽ ഓഫീസറായ അസിസ്റ്റന്റ് കളക്ടർ ഡോ. ബൽപ്രീത് സിംങ്, ഡെപ്യൂട്ടി ജില്ലാ പ്ലാനിംഗ് ഓഫീസർ സുഭദ്ര നായർ, സോഷ്യൽ വർക്ക് ഡിപ്പാർട്ട്‌മെന്റ് എച്ച്.ഒ.ഡി അഹമ്മദ് മുനവ്വിർ, ടീച്ചർമാരായ റീജ റപ്പായ്, സുഹാൻ നിഷാദ്, അബ്ദുൾ നിസാർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.    
    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.