വോട്ടിംങ് പ്രോത്സാഹനത്തിന് ഫ്ലാഷ് മോബ്

2021-03-31 15:49:50


പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മുഴുവൻ സമ്മതിദായകരെയും വോട്ടിംങ് പ്രോത്സാഹനത്തിന് സ്വീപ്പിൻ്റെ (Systametic voters Education & Electoral Participation ) ആഭിമുഖ്യത്തിൽ ഒറ്റപ്പാലം ബർബോ ഡാൻസ് അക്കാദമിയിലെ മുപ്പതോളം യുവ കലാകാരന്മാരുടെ നേതൃത്വത്തിൽ ഫ്ലാഷ് മോബ് സംഘടിപ്പിച്ചു. മികച്ച കലാപ്രകടനമാണ് സംഘാഗങ്ങൾ കാഴ്ചവെച്ചത് .
സംഘത്തിലെ പ്രായം കുറഞ്ഞ അശ്വജിതിൻ്റെ കലാപ്രകടനം മികച്ചതായി. ഒറ്റപ്പാലം നിയോജക മണ്ഡലം വരണാധികാരിയും സബ് കലക്ടുമായ അർജ്ജുൻ പാണ്ഡ്യൻ, സ്വീപ്പ് നോഡൽ ഓഫീസറും നെഹ്റു യുവകേന്ദ്ര ജില്ലാ യൂത്ത് ഓഫീസറുമായ എം.അനിൽകുമാർ എന്നിവർ സന്നിഹിതരായിരുന്നു
    
    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.