യുഡിഎഫ് സ്ഥാനാര്‍ഥികള്‍ക്ക് വേണ്ടിയുള്ള പ്രചാരണം നിര്‍ത്തി നടന്‍ സലിംകുമാര്‍

2021-03-31 16:05:40

തിരുവനന്തപുരം: യുഡിഎഫ് സ്ഥാനാര്‍ഥികള്‍ക്ക് വേണ്ടിയുള്ള പ്രചാരണം നിര്‍ത്തി നടന്‍ സലിംകുമാര്‍. പത്തു മണ്ഡലങ്ങളില്‍ യുഡിഎഫ് സ്ഥാനാര്‍ഥികളുടെ പ്രചാരണത്തിനു പോയി.ശാരീരികമായി വയ്യാതായി. ഡോക്ടര്‍ പറഞ്ഞതുകൊണ്ട് റെസ്റ്റെടുക്കുകയാണെന്നും സലിംകുമാര്‍ പറഞ്ഞു.അതേസമയം, കേരളത്തിലെ 140 മണ്ഡലങ്ങളില്‍ നിന്നും യുഡിഎഫ് സ്ഥാനാര്‍ഥികള്‍ സലിംകുമാറിനെ പ്രചാരണത്തിനായി വിളിക്കുന്നുണ്ട്. അവരോടെല്ലാം വീഡിയോയും ഓഡിയോയും അയച്ച് തരാം എന്നാണ് അദ്ദേഹം പറയുന്നത്. ഇന്ന് രാവിലെ പറവൂര്‍ മണ്ഡലത്തില്‍ വി.ഡി.സതീശന്റെ പ്രചാരണ പരിപാടിക്കായി താരത്തിന് വിളിച്ചിരുന്നു. ഇവര്‍ക്കും ശബ്ദ സന്ദേശം അയച്ച് നല്‍കുകയായിരുന്നു.
    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.