സിനിമയില്‍ രാഷ്ട്രീയമുണ്ടെങ്കിലും ജീവിതത്തില്‍ രാഷ്ട്രീയം തീരെ താല്‍പര്യമില്ലാത്ത വിഷയം ; ഇഷാനി കൃഷ്ണ

2021-03-31 16:24:49

തിരുവനന്തപുരം:മമ്മൂട്ടിയുടെ വണ്‍ ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് ഇഷാനി കൃഷ്ണ. ആദ്യ സിനിമ തന്നെ മമ്മൂട്ടി എന്ന വലിയ താരത്തിനൊപ്പം അഭിനയിക്കാന്‍ സാധിച്ചതിന്റെ സന്തോഷത്തിലാണ് ഇഷാനി. സജീവ രാഷ്ട്രീയ പ്രവര്‍ത്തകയായ രമ്യ എന്ന കോളജ് വിദ്യാര്‍ഥിനിയെയാണ് നടി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

സിനിമയില്‍ രാഷ്ട്രീയമുണ്ടെങ്കിലും ജീവിതത്തില്‍ രാഷ്ട്രീയം തീരെ താല്‍പര്യമില്ലാത്ത വിഷയമാണ് എന്നാണ് ഇഷാനി പറയുന്നത്. തന്റെ ജീവിതവുമായി ഈ കഥാപാത്രത്തിനു യാതൊരു ബന്ധവുമില്ല. കാരണം രാഷ്ട്രീയത്തോട് തനിക്കൊരു താല്‍പര്യവും ഇല്ല.അച്ഛന് രാഷ്ട്രീയമുണ്ട് പക്ഷേ കോളജിലായാലും തനിക്ക് രാഷ്ട്രീയമില്ല. സിനിമയുടെ ഷോട്ടിന് തൊട്ടു മുമ്പാണ് ആദ്യമായി മമ്മൂട്ടി സാറിനെ കാണുന്നത്. ആദ്യമായി കാണുന്നതിനൊപ്പം തന്നെ താന്‍ അദ്ദേഹത്തോടൊപ്പം അഭിനയിക്കുകയാണ്. ടെന്‍ഷന്‍ ഉണ്ടായിരുന്നു. പക്ഷേ മമ്മൂട്ടി സാര്‍ ഒത്തിരിയധികം സപ്പോര്‍ട്ട് ചെയ്തു.അച്ഛന് രാഷ്ട്രീയമുണ്ട് പക്ഷേ കോളജിലായാലും തനിക്ക് രാഷ്ട്രീയമില്ല. സിനിമയുടെ ഷോട്ടിന് തൊട്ടു മുമ്പാണ് ആദ്യമായി മമ്മൂട്ടി സാറിനെ കാണുന്നത്. ആദ്യമായി കാണുന്നതിനൊപ്പം തന്നെ താന്‍ അദ്ദേഹത്തോടൊപ്പം അഭിനയിക്കുകയാണ്. ടെന്‍ഷന്‍ ഉണ്ടായിരുന്നു. പക്ഷേ മമ്മൂട്ടി സാര്‍ ഒത്തിരിയധികം സപ്പോര്‍ട്ട് ചെയ്തു.    
    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.