മെയ് ആദ്യപകുതിയില്‍ പാര്‍ലമെന്റ് മാര്‍ച്ച് ; കര്‍ഷക സമരം ശക്തമാക്കാനൊരുങ്ങുന്നു

2021-04-01 15:21:43

ഡല്‍ഹി:കര്‍ഷക സമരം കൂടുതല്‍ ശക്തമാക്കാന്‍ ഒരുങ്ങി കര്‍ഷക സംഘടനകള്‍. രണ്ടുമാസത്തെ പ്രക്ഷോഭ പരിപാടികള്‍ സംയുക്ത കിസാന്‍ മോര്‍ച്ച പുറത്തുവിട്ടു. കഴിഞ്ഞ നാല് മാസത്തില്‍ അധികമായി ആയിരക്കണക്കിന് കര്‍ഷകര്‍ ഡല്‍ഹി അതിര്‍ത്തിയില്‍ കേന്ദ്ര സര്‍ക്കാരിന്റെ വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണം എന്ന് ആവശ്യപ്പെട്ട് സമരത്തിലാണ്.
പ്രക്ഷോഭ പരിപാടികളുടെ ഭാഗമായി ഏപ്രില്‍ 10ന് കുണ്ഡ്‌ലി മനേസര്‍ പല്‍വാല്‍ അതിവേഗ പാത 24 മണിക്കൂര്‍ ഉപരോധിക്കും. കൂടാതെ മേയില്‍ പാലര്‍മെന്റിലേക്ക് മാര്‍ച്ച് സംഘടിപ്പിക്കുകയും ചെയ്യും.

ഏപ്രില്‍ അഞ്ചിന്? രാജ്യത്തെ എഫ്.സി.ഐ ഓഫിസുകള്‍ ഉപരോധിക്കാന്‍ കര്‍ഷകര്‍ തീരുമാനിച്ചിരുന്നു. ഏപ്രില്‍ അഞ്ച് ‘എഫ്.സി.ഐ (ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ) ബച്ചവോ ദിവസ്’ ആയി ആചരിക്കും.കര്‍ഷകര്‍ മാത്രമല്ല പാര്‍ലമെന്റ് മാര്‍ച്ചില്‍ പങ്കെടുക്കുകയെന്നും സ്ത്രീകള്‍, തൊഴില്‍ രഹിതര്‍, തൊഴിലാളികള്‍ തുടങ്ങിയവര്‍ കാല്‍നട യാത്രക്ക് പിന്തുണ അറിയിച്ചതായും സംയുക്ത കിസാന്‍ മോര്‍ച്ച അറിയിച്ചു.ഏപ്രില്‍ 13ന് ഡല്‍ഹി അതിര്‍ത്തികളില്‍ കര്‍ഷകര്‍ ബൈശാഖി ആഘോഷം സംഘടിപ്പിക്കും. തൊട്ടടുത്ത ദിവസമായ ഏപ്രില്‍ 14ന് ഭരണഘടന ശില്‍പ്പി അംബേദ്കറിന്റെ ജന്മദിനത്തില്‍ സംവിധാന്‍ ബച്ചാവോ ദിവസ് (ഭരണഘടന സംരക്ഷണ ദിനം) ആചരിക്കുമെന്നും കര്‍ഷക സംഘടന അറിയിച്ചു.    
    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.