കണ്ണൂരിൽ യു.ഡി.എഫ് പൊതുയോഗത്തിന് നേരെ കുപ്പിയേറ്: 13 പേർക്കെതിരെ കേസെടുത്തു
2021-04-01 15:34:24

കണ്ണൂർ: അഴീക്കോട് മണ്ഡലത്തിലെ വൻകുളത്തുവയലിൽ യുഡിഎഫ് തെരഞ്ഞെടുപ്പ് പൊതുയോഗ വേദിക്കു നേരെയുണ്ടായ അക്രമവുമായി ബന്ധപ്പെട്ട് 13 പേർയോഗം കഴിഞ്ഞതിന് ശേഷം ഏതോ ഒരു മദ്യപൻ കുപ്പി എറിഞ്ഞതാണ്. ഇയാളെ കോൺഗ്രസുകാർ പൊതിരെ തല്ലുന്നത് കണ്ട് സിപിഎം പ്രവർത്തകർ പിടിച്ചുമാറ്റാൻ ശ്രമിച്ചതാണ് അക്രമമായി വ്യാഖ്യാനിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.തിങ്കളാഴ്ച രാത്രി വൻകുളത്തുവയലിൽ കോൺഗ്രസ് ഓഫീസിനു സമീപം യുഡിഎഫ് സ്ഥാനാർഥി കെ.എം. ഷാജി പ്രസംഗിച്ച ശേഷം യോഗം പിരിയുമ്പോൾ ഒരു സംഘമാളുകൾ കുപ്പി എറിയുകയായിരുന്നു.
അക്രമത്തിനു പിന്നിൽ സിപിഎമ്മാണെന്ന് കാണിച്ച് യുഡിഎഫ് വളപട്ടണം പോലീസിൽ പരാതി നൽകിയിരുന്നു. അഴീക്കോട് വൻകുളത്തുവയലിൽ യുഡിഎഫ് തെരഞ്ഞെടുപ്പ് പൊതുയോഗ വേദിക്കു നേരെ നടന്ന അക്രമത്തിൽ രാഷ്ട്രീയമില്ലെന്ന് സിപിഎം അഴീക്കോട് സൗത്ത് ലോക്കൽ സെക്രട്ടറി മണ്ടൂക്ക് മോഹനൻ പറഞ്ഞു.