അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്ക് മുഖേനെ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രെയിനര്‍ ആകുവാന്‍ അവസരം

2021-04-02 14:49:14

കൊച്ചി: ദേശീയ തലത്തിലുള്ള എന്‍ എസ് ക്യൂ എഫ് & എന്‍ സി വി ഇ റ്റി അംഗീകാരത്തോടെയുള്ള കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രെയിനര്‍ ( സി ഇ റ്റി) ആകുവാനുള്ള പരിശീലനത്തിന് അസാപ് കേരള അവസരമൊരുക്കുന്നു. നാഷണല്‍ ക്വാളിഫിക്കേഷന്‍ രജിസ്റ്റര്‍ പ്രകാരമുള്ള നാഷണല്‍ സ്‌കില്‍ ക്വാളിറ്റി ഫ്രെയിം വര്‍ക്ക് ലെവല്‍ 6 കോഴ്‌സിലാണ് പരിശീലനമുണ്ടാവുന്നത്. 60 ശതമാനം പ്രാക്ടിക്കല്‍ ട്രെയിനിങ്ങടങ്ങിയ 156 മണിക്കൂറുള്ള പരിശീലനം ഏപ്രില്‍ പകുതിയോടു കൂടിയാണ് ആരംഭിക്കുന്നത്. ജില്ലയിലെ അസാപിന്റെ കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കുകളോട് അനുബന്ധിച്ചാകും പരിശീലനം നടക്കുന്നത്. കിന്‍ഫ്ര ഹൈടെക് പാര്‍ക്ക് കളമശ്ശേരിയിലും, ഡയററ് ക്യാമ്പസ് കുറുപ്പംപടി, പെരുമ്പാവൂര്‍ എന്നിവിടങ്ങളില്‍ ആയിരിക്കും പരിശീലനം നടക്കുക. ഓഫ് ലൈന്‍ മോഡിലാണ് പരിശീലനം. കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, ഐ.ടി, സോഫ്റ്റ് സ്‌കില്‍സ്, എംപ്ലോയബിലിറ്റി, ലീഡര്‍ ഷിപ്പ് ആന്റ് ടീം ബില്‍ഡിംഗ് തുടങ്ങിയ ഘടകങ്ങള്‍ അടങ്ങിയ ഈ പരിശീലനം പ്രൊഫഷണല്‍ സര്‍ട്ടിഫിക്കേഷനോടു കൂടിയ മികച്ച കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്/സോഫ്റ്റ് സ്‌കില്‍/എംപ്ലോയബിലിറ്റി പരിശീലകരാകുവാനും മറ്റ് പ്രൊഫെഷനലുകള്‍ക്കു തൊഴില്‍ മേഖലയില്‍ മികച്ച പെര്‍ഫോമന്‍സിനും ഇംഗ്ലീഷ് ഭാഷ നിപുണതക്കും ഉപകരിക്കുന്നു. കോഴ്‌സില്‍ ചേരുവാന്‍ ഡിഗ്രി ആണ് അടിസ്ഥാന യോഗ്യത. കോഴ്‌സില്‍ ചേരുവാന്‍ ഉടന്‍ ബന്ധപെടുക 9495999642, 9495999643, 9495999662,    
    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.