ഇനി തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഇല്ലെന്ന ഇ.പി ജയരാജൻ്റെ പ്രസ്താവന വ്യക്തിപരം; കോടിയേരി ബാലകൃഷ്ണൻ

2021-04-02 17:07:35

കണ്ണൂർ : ഇനി തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഇല്ലെന്ന ഇ.പി ജയരാജൻ്റെ പ്രസ്താവന വ്യക്തിപരമാണെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. കണ്ണുർ പ്രസ് ക്ളബ്ബ് തെരഞ്ഞെടുപ്പ് സംവാദപരിപാടിയായ പോർമുഖം 202l ൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തെരഞ്ഞെടുപ്പിൽ ആര് മത്സരിക്കണമോയെന്ന് പാർട്ടിയാണ് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം കണ്ണൂരിൽ പറഞ്ഞു. മുഖ്യമന്ത്രി നടപാക്കുന്നത് പാർട്ടി എടുത്ത തീരുമാനങ്ങളാണ്.പാർട്ടിയും മുഖ്യമന്ത്രിയും ഒത്തൊരുമയോടു കൂടിയാണ് കഴിഞ്ഞ അഞ്ച് വർഷം മുൻപോട്ട് പോയത്.പാർട്ടി പറയാത്ത ഒരു കാര്യവും അദ്ദേഹം ചെയ്തിട്ടില്ല. പാർട്ടി പിണറായിയെ കേരളത്തിൻ്റെ ക്യാപ്റ്റൻ എന്ന് വിശേഷിപ്പിച്ചിട്ടില്ല.ചില ആളുകൾ ആണ് അദ്ദേഹത്തിന് ക്യാപ്റ്റൻ എന്ന വിശേഷണം നൽകുന്നതെന്നും,പാർട്ടിക്ക് എല്ലാവരും സഖാക്കളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വരുന്ന തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് -ബി.ജെ.പി അന്തർധാര ശക്തമാണ് ഓരോ ദിവസവും ഓരോ നുണബോംബുകൾ പുറത്തിറക്കുന്നുണ്ടെങ്കിലും എല്ലാം ചീറ്റി പോവുകയാണെന്ന് കോടിയേരി പറഞ്ഞു.ഇക്കൂട്ടർ ബോംബല്ല ആറ്റംബോംബിട്ടാലും ഇടതുപക്ഷത്തിന് ഒന്നും സംഭവിക്കാൻ പോകുന്നില്ല. ഇതൊന്നും ഏശാത്തതിനെ തുടർന്ന് യു.ഡി.എഫും ബി.ജെ.പിയും പുഴിക്കടകത്തിലേക്ക് നീങ്ങുകയാണെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.    
    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.