ഹരിത സന്ദേശവുമായി സൈക്കിള്‍- സ്‌കേറ്റിംഗ് റാലി

2021-04-03 14:38:45

കൊല്ലം: വോട്ട് സന്ദേശവുമായി നഗരവീഥിയിലൂടെ സൈക്കിള്‍ റാലിയും റോളര്‍ സ്‌കേറ്റിംഗ് താരങ്ങളുടെ പ്രകടനവും. ഹരിത തെരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിനായി ജില്ലാ ശുചിത്വ മിഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പരിപാടി ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍ ഫ്‌ളാഗ് ഓഫ് ചെയ്തു.

ജില്ലാ റോളര്‍ സ്‌കേറ്റിംഗ് – സൈക്ലിങ് അസോസിയേഷനുകളുടെ പങ്കാളിത്തത്തോടെ നടന്ന റാലിക്കൊപ്പം വോട്ട് ചെയ്യാന്‍ ആഹ്വാനം ചെയ്ത് വോട്ട് വണ്ടിയും അനുഗമിച്ചു. കലക്‌ട്രേറ്റ് വളപ്പില്‍ തുടങ്ങി ചിന്നക്കട പൊതുമരാമത്ത് റസ്റ്റ്ഹൗസ് പരിസരത്ത് സമാപിച്ചു.
ശുചിത്വ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സൗമ്യ ഗോപാലകൃഷ്ണന്‍, അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ രതീഷ് കുമാര്‍, പ്രോഗ്രാം ഓഫീസര്‍ എ. ഷാനവാസ്, തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടര്‍ സി. എസ് അനില്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എസ്. എസ്. അരുണ്‍, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ കെ. രാമഭദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.    
    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.