കോവിഡ് 19:മലപ്പുറം ജില്ലയില്‍ 197 പേര്‍ക്ക് രോഗമുക്തി

2021-04-03 14:41:34

നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 156 പേര്‍ക്ക്
07 പേര്‍ക്ക് ഉറവിടമറിയാതെ രോഗബാധ
രോഗബാധിതരായി ചികിത്സയില്‍ 1,624 പേര്‍
ആകെ നിരീക്ഷണത്തിലുള്ളത് 17,867 പേര്‍

മലപ്പുറം:ജില്ലയില്‍ വ്യാഴാഴ്ച (ഏപ്രില്‍ 01) 197 പേര്‍ രോഗമുക്തരായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇതോടെ ജില്ലയില്‍ വിദഗ്ധ ചികിത്സക്ക് ശേഷം രോഗമുക്തരായവരുടെ എണ്ണം 1,21,309 ആയി. 170 പേര്‍ക്കാണ് വ്യാഴാഴ്ച കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരില്‍ 156 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും ഏഴ് പേര്‍ക്ക് ഉറവിടമറിയാതെയുമാണ് രോഗബാധ. ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരാള്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചു. രോഗബാധിതരില്‍ രണ്ട് പേര്‍ വിദേശത്ത് നിന്നെത്തിയതും നാല് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരുമാണ്.

ജില്ലയിലിപ്പോള്‍ 17,867 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 1,624 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളിലായി നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 160 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 60 പേരും നാല് പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലുമാണ്. ശേഷിക്കുന്നവര്‍ വീടുകളിലും മറ്റുമായി നിരീക്ഷണത്തില്‍ കഴിയുകയാണ്. ഇതുവരെ 608 പേരാണ് കോവിഡ് ബാധിതരായി ജില്ലയില്‍ മരിച്ചത്.

ആരോഗ്യ ജാഗ്രത കൈവിടരുത്

കോവിഡ് വ്യാപനം മുന്‍ ദിവസങ്ങളെ അപേക്ഷിച്ച് വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യ ജാഗ്രത പൂര്‍ണ്ണമായും ഉറപ്പാക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന ആവര്‍ത്തിച്ച് അറിയിച്ചു. വീടുകളില്‍ നിന്ന് പുറത്തിറങ്ങുന്നവരും പൊതു സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുന്നവരും കോവിഡ് ബാധ തടയാനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കണം. ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാല്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെടണം. ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുതെന്നും ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.

ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

വ്യാഴാഴ്ച (ഏപ്രില്‍ 01) മലപ്പുറം ജില്ലയില്‍ രോഗബാധിതരായവരുടെ പ്രാദേശികാടിസ്ഥാനത്തിലുള്ള എണ്ണം ചുവടെ ചേര്‍ക്കുന്നു,

എ.ആര്‍ നഗര്‍ 01
ആലങ്കോട് 04
ആലിപ്പറമ്പ് 05
അമരമ്പലം 01
ആനക്കയം 06
അങ്ങാടിപ്പുറം 10
അരീക്കോട് 02
ചാലിയാര്‍ 01
ചീക്കോട്  05
ചേലേമ്പ്ര  05
ചുങ്കത്തറ  04
എടക്കര 01
എടവണ്ണ  04
എടയൂര്‍  04
ഏലംകുളം 01
കാലടി 01
കാളികാവ് 02
കല്‍പകഞ്ചേരി 01
കാവനൂര്‍ 01
കീഴാറ്റൂര്‍  01
കൂട്ടിലങ്ങാടി 01
കോട്ടക്കല്‍  02
മക്കരപ്പറമ്പ് 02
മലപ്പുറം 11
മമ്പാട്  02
മഞ്ചേരി 16
മാറാക്കര 04
മാറഞ്ചേരി  02
മൂന്നിയൂര്‍ 01
മൂര്‍ക്കനാട് 01
മൂത്തേടം  02
മുതുവല്ലൂര്‍ 01
നിലമ്പൂര്‍ 02
നിറമരുതൂര്‍ 01
ഒതുക്കുങ്ങല്‍ 03
പരപ്പനങ്ങാടി 04
പറപ്പൂര്‍ 01
പെരിന്തല്‍മണ്ണ 02
പെരുമ്പടപ്പ് 01
പൊന്മള 01
പൊന്നാനി 02
പൂക്കോട്ടൂര്‍ 02
പോത്തുകല്ല് 01
പുളിക്കല്‍ 04
പുല്‍പറ്റ 03
പുഴക്കാട്ടിരി 03
താനാളൂര്‍  01
തലക്കാട് 01
തേഞ്ഞിപ്പലം 01
തൃപ്രങ്ങോട് 01
തിരൂര്‍  06
തിരൂരങ്ങാടി 05
ഊര്‍ങ്ങാട്ടിരി 02
വളാഞ്ചേരി  02
വള്ളിക്കുന്ന് 02
വാഴക്കാട്  05
വാഴയൂര്‍ 02
വഴിക്കടവ് 02
വെളിയങ്കോട് 01
വേങ്ങര 01
വെട്ടം 01
വണ്ടൂര്‍ 02    
    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.