ഇരവികുളം ദേശിയോദ്യാനം വീണ്ടും സന്ദര്‍ശകര്‍ക്കായി തുറന്നു

2021-04-03 15:14:16

ഇടുക്കി: വരയാടുകളുടെ പ്രജനന കാലവുമായി ബന്ധപ്പെട്ട് രണ്ട് മാസങ്ങള്‍ക്ക് മുമ്പ് അടച്ച ഇരവികുളം ദേശിയോദ്യാനം വീണ്ടും സന്ദര്‍ശകര്‍ക്കായി തുറന്നു. ആദ്യ ദിവസം 1184 സന്ദര്‍ശകര്‍ ഇരവികുളത്തെത്തി.മുമ്പുണ്ടായിരുന്ന കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് സന്ദര്‍ശകരെ ഉദ്യാനത്തിലേക്ക് പ്രവേശിപ്പിക്കുന്നത്.രാവിലെ 8 മുതല്‍ വൈകിട്ട് 4വരെയാണ് സന്ദര്‍ശകര്‍ക്കുള്ള പ്രവേശന സമയം.ഇതുവരെ എണ്‍പതിന് മുകളില്‍ പുതിയതായി പിറന്ന വരയാടിന്‍ കുഞ്ഞുങ്ങളെ ഉദ്യാനത്തില്‍ കണ്ടെത്തിയിട്ടുണ്ട്.വരും ദിവസങ്ങളില്‍ നടക്കുന്ന കണക്കെടുപ്പ് പൂര്‍ത്തിയാകുന്ന മുറക്ക് മാത്രമേ പുതിയതായി പിറന്ന വരയാടിന്‍ കുഞ്ഞുങ്ങളുടെ കണക്ക് സംബന്ധിച്ച ക്യത്യമായ വിവരങ്ങള്‍ ലഭിക്കുകയുള്ളു.പോയ വര്‍ഷം ഉദ്യാനത്തില്‍ നൂറിന് മുകളില്‍ കുഞ്ഞുങ്ങള്‍ പ്രജനന കാലത്ത് പിറന്നിരുന്നു.അടച്ചിടലിന് ശേഷം ഉദ്യാനം തുറന്നതോടെ മൂന്നാറിലേക്കെത്തുന്ന സന്ദര്‍ശകരുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടാകുമെന്നാണ് പ്രതീക്ഷ.

     
    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.