സ്ഥാനാര്‍ഥികളുടെ ചെലവ്: മൂന്നാം പരിശോധന ഏപ്രില്‍ 4,5 തീയതികളില്‍

2021-04-03 15:17:28

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ വിവിധ മണ്ഡലങ്ങളില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളുടെ ചെലവു കണക്കു രജിസ്റ്ററിന്റെ മൂന്നാം പരിശോധന ഏപ്രില്‍ 4,5 തീയതികളില്‍ തൈക്കാട് പി.ഡബ്ല്യു.ഡി. റെസ്റ്റ് ഹൗസില്‍ നടക്കും.
ഏപ്രില്‍ നാലിന് രാവിലെ പത്തുമുതല്‍ വൈകിട്ട് അഞ്ചുവരെ വര്‍ക്കല(127), ആറ്റിങ്ങല്‍(128), നെടുമങ്ങാട്(130), വാമനപുരം(131), കഴക്കൂട്ടം(132), വട്ടിയൂര്‍ക്കാവ്(133), പാറശാല(137), കാട്ടാക്കട(138) മണ്ഡലങ്ങളുടേയും ഏപ്രില്‍ അഞ്ചിന് രാവിലെ പത്തുമുതല്‍ വൈകിട്ട് അഞ്ചുവരെ ചിറയിന്‍കീഴ്(129), അരുവിക്കര(136), തിരുവനന്തപുരം(134), നേമം(135), കോവളം(139), നെയ്യാറ്റിന്‍കര(140) മണ്ഡലങ്ങളുടേയും പരിശോധനയാണു നടക്കുക.    
    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.