സംസ്ഥാനത്ത് സിപിഎം-ബിജെപി ഒത്തുകളിയെന്ന ആരോപണവുമായി രാഹുല്‍ ഗാന്ധി

2021-04-03 15:25:14

കോഴിക്കോട്: സംസ്ഥാനത്ത് സിപിഎം-ബിജെപി ഒത്തുകളിയെന്ന ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കൊയിലാണ്ടിയിലെ യുഡിഎഫ് പ്രചാരണത്തിലാണ് രാഹുലിന്റെ വിമര്‍ശനം.

കോണ്‍ഗ്രസ് മുക്ത ഭാരതമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി എപ്പോഴും പറയുന്നത്. സിപിഎം മുക്ത ഭാരതമെന്ന് പറയാന്‍ മോദി തയാറാകുന്നില്ല. സിപിഎമ്മിനെതിരേ മോദി ഇതുവരെ ഒന്നും പറഞ്ഞിട്ടില്ലെന്നും രാഹുല്‍ ആരോപിച്ചു.ആര്‍എസ്എസിന് ഭീഷണി കോണ്‍ഗ്രസില്‍ നിന്നാണെന്നും ഇടതുപക്ഷം സമൂഹത്തെ ഭിന്നിപ്പിക്കുന്ന ആശയമാണെന്നും ബിജെപി നേതൃത്വത്തിനറിയാം. ഇതാണ് പരസ്യമായി സിപിഎമ്മിനെ മോദി എതിര്‍ക്കാത്തതെന്നും രാഹുല്‍ പറഞ്ഞു.ഇടതുപക്ഷം കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൊന്നൊടുക്കുകയാണ്. ഇത് തന്നെയാണ് ബിജെപിയും ചെയ്യുന്നത്. എന്നാല്‍ കോണ്‍ഗ്രസ് അങ്ങനെ ചെയ്യുന്നില്ല. സൗഹാര്‍ദ്ദമില്ലാതെ ഒരു രാജ്യത്തിനും മുന്നോട്ട് പോകാനാകില്ലെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
   
    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.