വിശ്വാസികള്‍ക്ക് എതിരായി സര്‍ക്കാര്‍ ഒന്നും ചെയ്തിട്ടില്ലെന്ന് കാനം രാജേന്ദ്രന്‍

2021-04-03 15:28:40

ശബരിമല കലാപക്കളമാക്കി മാറ്റിയത് ബിജെപിയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. വിശ്വാസികള്‍ക്ക് എതിരായി സര്‍ക്കാര്‍ ഒന്നും ചെയ്തില്ല. കോടതി വിധി നടപ്പിലാക്കുക മാത്രമാണ് ചെയ്തത്. അത് പ്രധാനമന്ത്രി നരേന്ദ്രമോദിയാണെങ്കിലും നടപ്പാക്കേണ്ടിവരുമെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.
വിശ്വാസികള്‍ക്ക് ഒപ്പമെന്ന് പറയുന്ന ബിജെപി എന്തുകൊണ്ടാണ് ശബരിമല വിഷയത്തില്‍ പാര്‍ലമെന്റില്‍ നിയമം പാസാക്കാത്തത്. കാര്‍ഷിക നിയമം പാസാക്കി, കശ്മീര്‍ നിയമം പാസാക്കി, എല്ലാ കാര്യങ്ങളിലും നിലപാട് സ്വീകരിക്കുന്നവര്‍ എന്തുകൊണ്ട് വിശ്വാസികള്‍ക്ക് വേണ്ടി നിയമം പാസാക്കിയില്ലെന്നും കാനം രാജേന്ദ്രന്‍ ചോദിച്ചു.  ഇടതുമുന്നണി വീണ്ടും അധികാരത്തില്‍ വരുമെന്നാണ് വിശ്വാസം. ജനങ്ങള്‍ക്കൊപ്പം നിന്ന മുന്നണിയാണിത്. ഏറെ പ്രതിസന്ധികളുണ്ടായപ്പോഴും ജനങ്ങള്‍ക്കൊപ്പമുണ്ടായിരുന്ന മുന്നണിയാണ് എല്‍ഡിഎഫ്. വിഷയങ്ങളില്‍ നിഷേധാത്മക നിലപാടായിരുന്നു പ്രതിപക്ഷം സ്വീകരിച്ചത്. കേരളത്തിന്റെ ദുരിത അവസ്ഥയില്‍ കേരളത്തെ കൈപിടിച്ചു കയറ്റാന്‍ കേന്ദ്രം സഹായിച്ചില്ല. ഇത് ജനങ്ങള്‍ തിരിച്ചറിയുമെന്നാണ് പ്രതീക്ഷയെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു
  
    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.