കൊല്ലപ്പെട്ടവരുടെ ചിത്രങ്ങള്‍ വരച്ച് വോട്ടഭ്യര്‍ഥന
2021-04-03 15:49:41

തൃശൂര്‍: രാഷ്ട്രീയം വിശദീകരിക്കാന്‍ സ്ഥാനാര്‍ഥി പ്രസംഗിക്കുക മാത്രമല്ല, ചിത്രങ്ങള്‍ വരച്ച് പ്രതിഷേധം വ്യക്തമാക്കുകയായിരുന്നു. നാട്ടിക നിയോജകമണ്ഡലം ജനകീയ ജനാധിപത്യ മുന്നണി സ്ഥാനാര്‍ഥി സി.എസ്. ജിതേഷ് കുമാര്‍ ഇന്നലെ തൃപ്രയാര്‍ ബസ് സ്റ്റാന്‍ഡില്‍ ചിത്രങ്ങള്‍ വരച്ച് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ തന്റെ കലാമികവ് കൂടി പ്രയോജനപ്പെടുത്തുകയായിരുന്നു.
പോലീസ് മര്‍ദനത്തില്‍ മനംനൊന്ത് ആത്മഹത്യ ചെയ്ത വിനായകന്റേയും പെണ്‍കുഞ്ഞുങ്ങള്‍ കൊല ചെയ്യപ്പെട്ട വാളയാറിലെ ഭാഗ്യവതി, ഭക്ഷണം മോഷ്ടിച്ചു എന്ന കുറ്റത്തിന് വധിക്കപ്പെട്ട മധു, ജാതിവെറിയുടെ ഇരയായി കൊല ചെയ്യപ്പെട്ട കെവിന്, ആളുമാറി പോലീസ് മര്‍ദിച്ചു കൊന്ന വരാപ്പുഴയിലെ ശ്രീജിത്ത്, ഇന്ത്യയെ പിടിച്ചു കുലുക്കിയ കര്‍ഷക സമരം എന്നിവയാണ് ജിതേഷ് കാന്‍വാസില്‍ പകര്‍ത്തിയത്.ചിത്രങ്ങളുടെ രാഷ്ട്രീയം വിശദീകരിച്ചു കൊണ്ട് കെ.എസ്. ബിനോജ്, പി.എന്‍. പ്രോവിന്റ്, സ്ഥാനാര്‍ഥി ജിതേഷ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. കെ.ജി. സുരേന്ദ്രന് , ടി.ആര്. രമേഷ്, ടി.കെ. പ്രസാദ് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്കി.