രാജൻ മൈമൂന ക്ക് മഴ നനയാതെ കിടക്കാം താത്കാലിക വീട് വാഗ്ദാനവുമായി ജെഡിയു സ്ഥാനാർഥി

2021-04-04 08:38:42

    
    *കാഞ്ഞങ്ങാട് ;കാഞ്ഞങ്ങാട് പടന്നക്കാട് പുറമ്പോക്കിൽ താമസിക്കുന്ന രാജൻ മൈമൂന ദമ്പതികൾക്ക് ഇനി മഴ നനയാതെ അന്തിയുറങ്ങാം.കാറ്റത്തും മഴയത്തും ചോർന്നു ഒലിക്കുന്ന പ്ലാസ്റ്റിക് മറച്ച കൂര പൊളിച്ചു ഷീറ്റ് ഇട്ട് താത്കാലികമായി ഒരു വീട് ഇലക്ഷൻ കഴിഞ്ഞു സന്നദ്ധ പ്രവർത്തകരുടെ സഹായത്തോടെ നിർമ്മിച്ച് നൽകുമെന്ന വാഗ്ദാനവുമായി ജനതാദൾ യുണൈറ്റഡ് കാഞ്ഞങ്ങാട് മണ്ഡലം സ്ഥാനാർഥി ടി അബ്ദുൽ സമദ്.*

ഇത് ഇലക്ഷൻ വാഗ്ദാനം അല്ല മറിച്ചു പന്ത്രണ്ട് വർഷമായി പുറമ്പോക്ക് സ്ഥലത്ത് കഴിയുന്ന കുടുംബത്തിൻറെ കണ്ണീർ ഒപ്പുകയാണ് ലക്ഷ്യം സമദ് പറഞ്ഞു. 

കാഞ്ഞങ്ങാട് ഭാഗങ്ങളിൽ പര്യടനം നടത്തുന്നതിൻറെ ഭാഗമായിട്ടാണ് പടന്നക്കാട് 
പുറമ്പോക്കിൽ താമസിക്കുന്ന രാജൻ മൈമൂനയെ കാണാൻ ജനതാദൾ യുണൈറ്റഡ്
സ്ഥാനാർഥി അബ്ദുസമദ് എത്തിയത്. 

 വർഷങ്ങളായി പുറമ്പോക്കിൽ താമസിക്കുന്ന മൈമൂന കുഷ്ഠരോഗിയാണ് പരസഹായം ഇല്ലാതെ ജീവിക്കാൻ കഴിയില്ല. ഇവർക്ക് സ്വന്തമായി വീടോ സ്ഥലമോ ഒന്നുമില്ല.
 നിലവിൽ കാഞ്ഞങ്ങാട് 
നാഷണൽ ഹൈവേ പാതയോരത്ത് പടന്നക്കാട് പുറമ്പോക്കിൽ ആണ് ആണ് കഴിഞ്ഞ 12 വർഷമായി ഇവർ താമസിച്ചു വരുന്നത്.

ഇവിടെ കക്കൂസ് വൈദ്യുതിയോ ഒന്നുമില്ല 
നരകജീവിതം നയിക്കുന്ന ഇവർക്ക് മനുഷ്യസ്നേഹി കൊണ്ടു നൽകുന്ന ആഹാരസാധനങ്ങൾ ഉപയോഗിച്ചാണ് ഇവരുടെ ജീവിതം മുന്നോട്ടു പോകുന്നത് . വർഷങ്ങളുടെ ശ്രമഫലമായി ഏതാനും മാസം മുമ്പ് റേഷൻ കാർഡ് അനുവദിച്ചെങ്കിലും അത് എപിഎൽ കാർഡ് ആയിരുന്നു വാർഡ് മെമ്പർ മുൻകൈയെടുത്താണ് ലഭിച്ചത്. വീണ്ടും അപേക്ഷ നൽകി ഇപ്പോൾ ബിപിഎൽ കാർഡ് അനുവദിച്ചു.കുടുബത്തിന് ആദ്യമായി നാല് കിലോ അരി ലഭിച്ചു.

ഇതിനിടയിൽ ഈ സ്ഥലം 
നാഷണൽ ഹൈവേ 
പണി തുടങ്ങുന്നതിന്റെ ഭാഗമായി ഒഴിഞ്ഞു കൊടുക്കണം എന്ന് ആവശ്യപ്പെട്ടു വില്ലേജ് ഓഫീസർ നോട്ടീസ് നൽകിയിട്ടുണ്ട്.

ജനതാദൾ യുണൈറ്റഡ് സംസ്ഥാന സെക്രട്ടറി സുരേന്ദ്രൻ കക്കോടി തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ സികെ നാസർ കാഞ്ഞങ്ങാട് കൺവീനർ ശിവദാസ് നമ്പ്യാർ ഇരിയ കൃഷ്ണൻ ഉണ്ണി സന്തോഷ് ഇരിയ മനോജ് കടപ്പുറം തുടങ്ങിയവർ സ്ഥാനാർഥിക്ക് ഒപ്പം ഉണ്ടായിരുന്നു.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.