പ്രത്യേക പോളിംഗ് സഹായ കേന്ദ്രത്തില്‍ തപാല്‍ വോട്ട് രേഖപ്പെടുത്തി ജില്ലാ കളക്ടര്‍

2021-04-05 15:19:55

പത്തനംതിട്ട:  തപാല്‍ വോട്ട് രേഖപ്പെടുത്തി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍കൂടിയായ ജില്ലാ കളക്ടര്‍ ഡോ.നരസിംഹുഗാരി തേജി ലോഹിത് റെഡ്ഡി. നിയമസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് പോളിംഗ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥര്‍ക്ക് തപാല്‍ വോട്ട് ചെയ്യുന്നതിനുള്ള ആറന്മുള നിയോജക മണ്ഡലത്തിലെ പ്രത്യേക പോളിംഗ് സഹായ കേന്ദ്രമായ പത്തനംതിട്ട മാര്‍ത്തോമ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് ജില്ലാ കളക്ടര്‍ തപാല്‍വോട്ട് രേഖപ്പെടുത്തിയത്. പ്രത്യേക ഫെസിലിറ്റേഷന്‍ സെന്ററിന്റെ അവസാന ദിനമായ ശനിയാഴ്ച ആദ്യ വോട്ട് രേഖപ്പെടുത്താന്‍ രാവിലെ 8.55ഓടെ കളക്ടര്‍ എത്തുകയായിരുന്നു. ഈമാസം ഒന്നു മുതല്‍ മൂന്നു ദിനങ്ങളിലായി തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥര്‍ക്ക് വോട്ടുചെയ്യാനുള്ള സംവിധാനമാണ് ഇവിടെ ഒരുക്കിയിരുന്നത്.    
    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.