മലപ്പുറത്ത് 2100 പ്രശ്‌ന ബാധിത ബൂത്തുകളില്‍ വെബ്കാസ്റ്റിങ് സംവിധാനം

2021-04-05 15:30:29

മലപ്പുറം:  ജില്ലയിലെ 2100 പ്രശ്‌ന ബാധ്യത ബൂത്തുകളില്‍ വെബ് കാസ്റ്റിങ് സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇതില്‍ 238 ബൂത്തുകളാണ് പ്രശ്നബാധിതാ ബൂത്തുകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.  70 പോളിങ് ബൂത്തുകളില്‍ വെബ്കാസ്റ്റിങ് സൗകര്യം ഏര്‍പ്പെടുത്തുന്നതിന് നെറ്റ് വര്‍ക്ക് സൗകര്യം ഇല്ലാത്തതിനാല്‍ ഇവിടങ്ങളില്‍ വീഡിയോഗ്രാഫി സൗകര്യവും ഒരുക്കിയിട്ടുണ്ട്.

വെബ്കാസ്റ്റിങ് ഏര്‍പ്പെടുത്തുന്ന 2100 പോളിങ് ബൂത്തുകളില്‍ നിന്നുളള വോട്ടെടുപ്പ് നടപടിക്രമങ്ങള്‍ തത്സമയം ജില്ലാ പഞ്ചായത്ത് ഹാളില്‍ ക്രമീകരിച്ചിട്ടുള്ള ഇലക്ഷന്‍ കണ്‍ട്രോള്‍ റൂമില്‍ വീക്ഷിക്കാന്‍ സാധിക്കും. 238 പ്രശ്നബാധിത ബൂത്തുകളില്‍ 149 പോളിങ് ബൂത്തുകള്‍ ക്രിട്ടിക്കല്‍ ബൂത്തുകളും 80 ബൂത്തുകള്‍ എല്‍.ഡബ്ല്യു.ഇ  ബൂത്തുകളും ഒന്‍പത് പോളിങ് ബൂത്തുകള്‍ വള്‍നറബിള്‍ വിഭാഗത്തിലും ഉള്‍പ്പെടുന്ന ബൂത്തുകളുമാണ്. കേരള ഐ.ടി മിഷന്‍ അക്ഷയ കേന്ദ്രങ്ങള്‍ മുഖേനയാണ് വെബ്കാസ്റ്റിങ് സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്. കെല്‍ട്രോണ്‍ സോഫ്റ്റ്വെയറും ബി.എസ.്എന്‍.എല്‍ നെറ്റുവര്‍ക്കും  ഉപയോഗിച്ചാണ് വെബ്കാസ്റ്റിങ് സൗകര്യം സജ്ജമാക്കുന്നത്.    
    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.