ആലക്കോട് മലയോരത്തെ ഇളക്കി മറിച്ച് എല്‍എഡിഎഫ് സ്ഥാനാര്‍ഥി സജി കുറ്റ്യാനിമറ്റത്തിന്റെ റോഡ് ഷോ
2021-04-05 15:46:23

ആലക്കോട്: ചിലര്‍ വരുമ്പോള്‍ ചരിത്രം വഴുമാറും എന്നത് ഉറപ്പിക്കുകയാണ് മലയോര ജനത. അതിന്റെ ഏറ്റവും അവസാനത്തെ തെളിവാണ് ഇരിക്കൂര്‍ നിയോജക മണ്ഡലം എല്‍എഡിഎഫ് സ്ഥാനാര്‍ഥി സജി കുറ്റ്യാനിമറ്റത്തിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് സമാപനം കുറിച്ച് കൊണ്ട് നടന്ന റോഡ് ഷോ.
ഈസ്റ്റര്‍ ദിനത്തിന്റെ ആഘോഷങ്ങളൊക്കെ മറ്റിവെച്ച് മലയോര ജനത ഒന്നാകെ തങ്ങളുടെ ഉറ്റമിത്രത്തെ, കുടിയേറ്റ കര്‍ഷക പുത്രനെ വരവേല്‍ക്കാന്‍ റോഡ് ഷോ കടന്ന് പോകുന്ന കേന്ദ്രങ്ങളിലേക്ക് ഒഴുകിയെത്തി. മീന മാസത്തിലെ കൊടും ചൂടിനെയും കത്തി നില്ക്കുന്ന സൂര്യനെയും വകവെക്കാതെ പ്രായവിത്യാസമില്ലതെ പുഷ്പങ്ങള്‍ വാരിയെറിഞ്ഞും പടക്കം പൊട്ടിച്ചും വിജയാരവം മുഴക്കിയും നാളെയുടെ പ്രതീക്ഷയെ അവര്‍ വരവേറ്റു. നാല് പതിറ്റാണ്ടുകാലമായുള്ള നാടിന്റെ വികസന മുരടിപ്പില്‍ നിന്നുമുള്ള മോചനമാണ് അവരുടെ ലക്ഷ്യം അത് ഇക്കുറി സജി കുറ്റ്യാനിമറ്റത്തിലൂടെ നേടാന്‍ കഴിയുമെന്ന് മലയോര മക്കള്‍ ഉറപ്പിക്കുന്നു.ഞായറാഴ്ച 11 മണിക്ക് കാര്‍ത്തികപുരത്ത് നിന്നും പി വി ഗോപിനാഥ് ഫ്ലാഗ് ഓഫ് നിര്‍വ്വഹിച്ച റോഡ് ഷോ ഇരിക്കൂര്‍ മണ്ഡലത്തിന്റെ വിവിധ പ്രദേശങ്ങള്‍ സഞ്ചരിച്ച് കര്‍ഷക സമരത്തിന്റെ മുന്നണി പോരാളികളായ കാവുമ്പായി രക്തസാക്ഷി മന്ദിരത്തിന് സമീപം സമാപിച്ചു.എല്‍ഡിഎഫ് നേതാക്കളായ ജോയി കൊന്നക്കല്‍, പി വി ഗോപിനാഥ്, ടി കെ ഗോവിന്ദന്, കെ എം ജോസഫ്, എം കരുണാകരന്, പി വി ബാബുരാജ്, ബിജു പുതുക്കള്ളില്‍, വി ജി സോഹന്‍, കെ ടി സുരേഷ്കുമാര്‍, എം രമേശന് എന്നിവര്‍ സംസാരിച്ചു