ആലപ്പുഴ ജില്ലയിൽ തപാൽ വോട്ട് 15,980

2021-04-07 14:37:36

ആലപ്പുഴ: നിയമസഭ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയിലെ തെരഞ്ഞെടുപ്പ് ജോലിയുള്ള സർക്കാർ ജീവനക്കാർക്കും സർവീസ് വോട്ടർമാർക്കുമടക്കം പോസ്റ്റൽ ബാലറ്റിന് ജില്ലയിൽ ആകെ ലഭിച്ചത് 15,980 അപേക്ഷ. ഇതിൽ 8,162 പേർ ഫെസിലേറ്റേഷൻ കേന്ദ്രങ്ങളിലെത്തി വോട്ട് രേഖപ്പെടുത്തിയിരുന്നു. 7,739 പേർക്ക് പോസ്റ്റൽ ബാലറ്റ് തപാലിൽ നൽകി.

അരൂർ- 1,563 പേർ, ചേർത്തല- 2,427, ആലപ്പുഴ-2,080, അമ്പലപ്പുഴ- 1,644, കുട്ടനാട്- 753, ഹരിപ്പാട്-1,448, കായംകുളം- 2,546, മാവേലിക്കര- 2,568, ചെങ്ങന്നൂർ- 951 എന്നിങ്ങനെയാണ് പോസ്റ്റൽ ബാലറ്റ് കണക്ക്. ഇതിൽ 79 സർവീസ് വോട്ടുകളുമുണ്ട്.   
    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.