ട്വന്റി 20 ഇല്ലായിരുന്നെങ്കില്‍ യു.ഡി.എഫ് എറണാകുളം ജില്ലയില്‍ 14 സീറ്റും നേടുമായിരുന്നു; വി.ഡി സതീശന്
2021-04-07 14:58:25

ട്വന്റി ട്വന്റി ഇല്ലായിരുന്നെങ്കില്‍ യുഡിഎഫ് എറണാകുളം ജില്ലയില്‍ 14 സീറ്റും നേടുമായിരുന്നെന്ന് കോണ്‍?ഗ്രസ് നേതാവും പറവൂരിലെ സ്ഥാനാര്‍ത്ഥിയുമായ വിഡി സതീശന്.എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് അധികാരത്തില്‍ തിരിച്ചെത്തുമെന്നും മുന്നണിയില്‍ നിന്ന് അകന്ന ഹിന്ദു വോട്ടര്‍മാര്‍ തിരിച്ചെത്തിയെന്നും അദ്ദേഹം പറഞ്ഞു.
യു.ഡി.എഫ് ഭരണത്തിലെത്തുന്നതിന്റെ മുഴുവന്‍ ക്രെഡിറ്റും സ്ഥാനാര്‍ത്ഥി പട്ടികയാണെന്നും കോണ്‍ഗ്രസിന്റെ തലമുറ മാറ്റമാണ് പട്ടികയില്‍ ഉണ്ടായതെന്നും വി.ഡി സതീശന് പറഞ്ഞു.നിയമസഭാ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ മുന്നണി സംവിധാനം സംസ്ഥാനത്ത് നിര്‍ജ്ജീവമായിരുന്നു. പലയിടത്തും പ്രചാരണത്തില്‍ പോലും അവര്‍ സജീവമായിരുന്നില്ല. ഇതെല്ലാം സിപിഎം ബിജെപി ധാരണയുടെ തെളിവാണെന്നും വി.ഡി സതീശന് ആരോപിച്ചു.
അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.