സി.പി.എം തങ്ങളുടെ ജനിതക സ്വഭാവം പുറത്തെടുത്തു: പി.കെ ഫിറോസ്
2021-04-07 15:16:05

ജനാധിപത്യ മാര്‍ഗ്ഗത്തില്‍ വോട്ട് സംഘടിപ്പിക്കാന്‍ ശ്രമിച്ചുവെന്ന ഒരൊറ്റ കാരണത്താലാണ് ലീഗ് പ്രവര്ത്തകന് മന്‍സൂറിനെ സി.പി.എം വെട്ടി ഇല്ലാതാക്കിയത് എന്ന് മുസ്ലീം ലീഗ് നേതാവ് പി.കെ ഫിറോസ്. കൊല്ലുമെന്ന് ഉറപ്പിച്ചു പ്രതികള്‍ തന്നെ പോസ്റ്റുകള്‍ ഷെയര്‍ ചെയ്യുന്നു. രാത്രി ബോംബെറിയുന്നു, വെട്ടിക്കൊല്ലുന്നു. വോട്ട് പെട്ടിയിലാവുന്ന അവസാന നിമിഷം വരെ കാത്തുനിന്നു. ഒടുവില്‍ സി.പി.എം തങ്ങളുടെ ജനിതക സ്വഭാവം പുറത്തെടുത്തു എന്നും പി.കെ ഫിറോസ് പറഞ്ഞു.
പി.കെ ഫിറോസിന്റെ ഫേസ്ബുക്ക് കുറിപ്പ്:പ്രിയപ്പെട്ട മന്‍സൂറിനെ അവര്‍ വെട്ടി ഇല്ലാതാക്കിയത് ജനാധിപത്യ മാര്‍ഗ്ഗത്തില്‍ വോട്ട് സംഘടിപ്പിക്കാന്‍ ശ്രമിച്ചുവെന്ന ഒരൊറ്റ കാരണത്താലാണ്. കൊല്ലുമെന്ന് ഉറപ്പിച്ചു പ്രതികള്‍ തന്നെ പോസ്റ്റുകള്‍ ഷെയര്‍ ചെയ്യുന്നു. രാത്രി ബോംബെറിയുന്നു, വെട്ടിക്കൊല്ലുന്നു.
വോട്ട് പെട്ടിയിലാവുന്ന അവസാന നിമിഷം വരെ കാത്തുനിന്നു. ഒടുവില്‍ സി.പി.എം തങ്ങളുടെ ജനിതക സ്വഭാവം പുറത്തെടുത്തു.ഇന്നലെവരെ സജീവമായി പ്രവര്‍ത്തിച്ചിരുന്ന പ്രിയപ്പെട്ട മന്‍സൂര്‍, ഇന്ന് ജീവനറ്റു കിടക്കുന്നു. പ്രാര്‍ത്ഥന പകരം നല്കട്ടെ.!