പരീക്ഷകൾ: അതീവ കോവി ഡ് ജാഗ്രത പാലിക്കണമെന്നു നിർദേശം

2021-04-08 15:15:42

മാറ്റിവെച്ച പരീക്ഷകൾ  പുന:രാരംഭിക്കുന്ന സാഹചര്യത്തിൽ കോവിഡ് മാനദണ്ഡങ്ങൾ ഒട്ടും കൈവിടരുതെന്ന് ആരോഗ്യ വകുപ്പ്. പരീക്ഷാ നടത്തിപ്പ് നോടനുബന്ധിച്ച് സർക്കാർ പുറത്തിറക്കിയ കോവിഡ് മാർഗ്ഗനിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുന്നതിനും നിർദ്ദേശം.
സ്കൂൾ ജീവനക്കാരും, വിദ്യാർത്ഥികളും,അധ്യാപകരും എൻ 95 മാസ്ക് അല്ലെങ്കിൽ 3 ലെയർ  തുണികൊണ്ടുള്ള മാസ്ക് ധരിക്കേണ്ടതാണ്.പരീക്ഷ ഹാളിൽ കയറുന്നതിനു മുൻപും ശേഷവും കൈകൾ സോപ്പ് ഉപയോഗിച്ച് 20 സെക്കൻഡ് ശാസ്ത്രീയമായി കഴുകേണ്ടതാണ്.  പരീക്ഷ നടക്കുന്ന ക്ലാസ് മുറികളിൽ ജനലുകൾ തുറന്നിട്ട് വായു സഞ്ചാരം ഉറപ്പാക്കുകയും,സാമൂഹിക അകലം ഉറപ്പുവരുത്തി ഇരിപ്പിടങ്ങൾ ക്രമീകരിക്കേണ്ടതുമാണ്. പരീക്ഷ ഹാളിന് പരിസരത്ത് കൂട്ടംകൂടി നിൽക്കാൻ അനുവദിക്കരുത്. സ്കൂൾ കവാടത്തിൽ കൈകഴുകാൻ ഉള്ള സംവിധാനങ്ങൾ ഒരുക്കേണ്ടതാണ്.
പനി,ചുമ ,തുമ്മൽ എന്നീ രോഗലക്ഷണങ്ങൾ ഉള്ള കുട്ടികളെയും ക്വാറന്റൈനിൽ കഴിയുന്നവർ ഉള്ള വീടുകളിൽ നിന്ന് വരുന്ന കുട്ടികളെയും പ്രത്യേക മുറിയിലിരുത്തി പരീക്ഷ എഴുതിക്കണം. പരീക്ഷാ ഹാളുകളിൽ ഹാൻഡ് സാനിറ്റൈസർ ഒരുക്കണം. പരീക്ഷ കഴിഞ്ഞു ഹാളും ഇരിപ്പിടവും മേശയും അണുവിമുക്തമാക്കുകയും ചെയ്യേണ്ടതാണ്.
*പരീക്ഷ എഴുതുന്ന വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്*
കുടിവെള്ളം വിദ്യാർത്ഥികൾ സ്വന്തമായി കൊണ്ടുവരണം. പരീക്ഷയ്ക്ക് ആവശ്യമായ മറ്റ് വസ്തുക്കളും സ്വന്തമായി കരുതണം .ഒരു സാധനവും മറ്റു വിദ്യാർത്ഥികളുമായി പങ്കു വെക്കരുത് . കോവിഡ് ലക്ഷണങ്ങൾ ഉള്ളവർ അവർക്ക് അനുവദിച്ചിട്ടുള്ള ശുചിമുറികൾ മാത്രം ഉപയോഗിക്കുക. പരീക്ഷ കഴിഞ്ഞ് ഹാളിൽനിന്ന് ക്യൂവിൽ അകലം പാലിച്ച്  മാത്രം പുറത്ത് വരേണ്ടതാണ്. കൂട്ടുകാരുമായി കൂട്ടം കൂടി നിന്ന് സംസാരിക്കരുത്.  കണ്ടയിൻമെന്റ് സോൺ, ഹോട്ട്സ്പോട്ട് എന്നിവിടങ്ങളിൽ നിന്ന് വരുന്നവർ, ക്വാറന്റൈൻ സമയം  പൂർത്തിയാക്കാത്തവർ, ചെറിയ രീതിയിലെങ്കിലും കോവിഡ് ലക്ഷണങ്ങൾ ഉള്ളവർ ഇത്തരം വിദ്യാർഥികൾ ഈ വിവരങ്ങൾ പരീക്ഷാകേന്ദ്രത്തിൽ നേരത്തെ അറിയിക്കേണ്ടതാണ്
*രക്ഷിതാക്കൾ അറിയാൻ*
മാതാപിതാക്കൾ  വിദ്യാർത്ഥികളെ അനുഗമിക്കുന്നത് ഒഴിവാക്കുക. വരുന്നു എങ്കിൽ പരമാവധി ഒരാൾ മാത്രം വിദ്യാർത്ഥി അനുഗമിക്കുക. അവർ മാസ്ക് ധരിക്കുകയും, സാമൂഹിക അകലം പാലിക്കുകയും ചെയ്യുക. കൂട്ടംകൂടി നിൽക്കുകയോ മറ്റു രക്ഷാകർത്താക്കളും ആയി സംസാരിച്ചു നിൽക്കുകയോ ചെയ്യരുത്. വിദ്യാർത്ഥികളുടെ കൂടെ അനുഗമിക്കുന്നവർ
പരീക്ഷാകേന്ദ്രത്തിൽ എത്തിയ വാഹനത്തിൽ തന്നെ പരീക്ഷ കഴിയുന്നതുവരെ വിദ്യാർത്ഥികളെ കാത്തിരിക്കുക.പരീക്ഷ കഴിഞ്ഞതിനു ശേഷം വിദ്യാർത്ഥികളോട് വാഹനം പാർക്ക് ചെയ്തിരിക്കുന്ന സ്ഥലത്തേക്ക് എത്തുന്നതിനു ആവശ്യപ്പെടുക. ഭക്ഷണസാധനങ്ങളും കുടിവെള്ളവും കയ്യിൽ കരുതുക. കടയിൽ കയറുന്നതും ഒഴിവാക്കേണ്ടതാണ്.    
    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.