കരുതലോടെ പരീക്ഷയെഴുതാം

2021-04-08 15:25:25

കാസർഗോഡ്: കോവിഡ് 19 പശ്ചാത്തലത്തില്‍ എസ് എസ് എല്‍ സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകളെഴുതുന്ന വിദ്യാര്‍ഥികള്‍ അതീവ ജാഗ്രത പാലിക്കണം. രോഗത്തെപ്പറ്റിയുള്ള ആകുലതയോ, ഉത്കണ്ഠയോ ഇല്ലാതെ സാധാരാണ പോലെ പരീക്ഷയെ പോലെ വേണം പരീക്ഷയെ സമീപിക്കാന്‍. താഴെ പറയുന്ന കാര്യങ്ങളില്‍ വിദ്യാര്‍ഥികള്‍ പ്രത്യേകം ശ്രദ്ധിക്കണം:

· രോഗലക്ഷണങ്ങളുള്ളവര്‍ (പനി, ചുമ, ശ്വാസതടസ്സം, ജലദോഷം, തൊണ്ടവേദന, ശബ്ദമടപ്പ് എന്നിവ) അത് മറച്ചു വയ്ക്കരുത്.

· ക്വാറന്റൈനില്‍ ഉള്ളവരോ അവരുമായി സമ്പര്‍ക്കത്തിലുള്ളവരോ ആണെങ്കില്‍ അത് ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയില്‍ പെടുത്തണം.

. സാമൂഹിക അകലം കര്‍ശനമായി പാലിക്കണം.

· പരീക്ഷയ്ക്ക് മുമ്പും ശേഷവും ഉള്ള കൂട്ടം ചേരല്‍ ഒഴിവാക്കണം.

· സുഹൃത്തുക്കള്‍ തമ്മിലുള്ള ഹസ്തദാനം, ആലിംഗനം എന്നിവ ഒഴിവാക്കണം.

· പുസ്തകം, കാല്‍ക്കുലേറ്റര്‍,പേന, പെന്‍സില്‍, മറ്റ് ജ്യോമെട്രിക് ഉപകരണങ്ങള്‍ എന്നിവ ഒരു കാരണവശാലും കൈമാറരുത്. ഓരോരുത്തരും അവരവര്‍ക്കാവശ്യമുള്ള സാമഗ്രികള്‍ കരുതണം.

· സ്‌കൂളിലേക്കുള്ള യാത്രാ വേളയിലും പരീക്ഷാ ഹാളിലും എല്ലാവരും മാസ്‌ക് ധരിക്കണം.

· കൈകള്‍ കൊണ്ട് ഇടയ്ക്കിടയ്ക്ക് കണ്ണ്, മൂക്ക്, വായ എന്നിവിടങ്ങളില്‍ സ്പര്‍ശിക്കരുത്.
· പരീക്ഷയുടെ അവസാന ദിനമുള്ള ആഘോഷങ്ങള്‍ ഒഴിവാക്കണം.

· കഴിയുന്നതും വാച്ച്, മോതിരം, എന്നിവ ധരിക്കുന്നത് ഒഴിവാക്കണം.

· പരീക്ഷാ ഹാളില്‍ കയറുന്നതിന് മുമ്പ് സോപ്പുപയോഗിച്ച് കൈ കഴുകുകയോ സാനിറ്റൈസര്‍ ഉപയോഗിച്ച് അണുവിമുക്തമാക്കുകയോ ചെയ്യണം.

· പരീക്ഷ കഴിഞ്ഞ് വീട്ടിലെത്തിയാല്‍ ഉടന്‍ തന്നെ കുളിച്ചതിന് ശേഷം മാത്രം     വീടിനുള്ളില്‍ പ്രവേശിക്കുക.

· കുടിക്കാനുള്ള കുടിവെള്ളം കരുതാന്‍ ശ്രദ്ധിക്കണം.

· ഉപയോഗിച്ച മാസ്‌ക് പരീക്ഷാ ഹാളിലോ പുറത്തോ വലിച്ചെറിയരുത്. അവ       ശാസ്ത്രീയമായി സംസ്‌കരിക്കുക. പുനരുപയോഗിക്കാന്‍ കഴിയുന്നവ വൃത്തിയായി  സോപ്പുപയോഗിച്ച് കഴുകി ഉണക്കി ഉപയോഗിക്കണം.

· അധികൃതരുടെ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം.    
    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.