ലക്ഷ്യമിട്ടത് മന്‍സൂറിന്‍റെ സഹോദരനെയെന്ന് പ്രതിയുടെ മൊഴി ; കണ്ണൂര്‍ കലക്ടര്‍ വിളിച്ച സമാധാന യോഗം ഇന്ന്

2021-04-08 15:53:38

കണ്ണൂർ : പാനൂര്‍ കൊലപാതകത്തില്‍ അക്രമി സംഘം ലക്ഷ്യമിട്ടത് കൊല്ലപ്പെട്ട മന്‍സൂറിന്‍റെ സഹോദരന്‍ മുഹ്സിനെയെന്ന് കസ്റ്റഡിയിലുളള പ്രതിയുടെ മൊഴി. കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെയല്ല അക്രമം നടത്തിയതെന്നും കസ്റ്റഡിയിലുളള ഷിനോസ് പറഞ്ഞു.

കൂത്തുപറമ്പ് നിയമസഭാ മണ്ഡലത്തിലെ 149ആം നമ്പര്‍ ബൂത്തിലെ യുഡിഎഫ് ഏജന്‍റും പ്രാദേശിക ലീഗ് നേതാവുമായ മുഹ്സിനെ ലക്ഷ്യമിട്ടാണ് അക്രമി സംഘം എത്തിയതെന്നാണ് കസ്റ്റഡിയിലുളള സിപിഎം പ്രവര്‍ത്തകന്‍ ഷിനോസ് പൊലീസിന് നല്‍കിയ മൊഴി.എന്നാല്‍ അപ്രതീക്ഷിതമായാണ് മുഹ്സിന്‍റെ സഹോദരന്‍ മന്‍സൂര്‍ സംഭവ സ്ഥലത്തേക്ക് എത്തിയത്. ബോംബ് എറിഞ്ഞ് പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു അക്രമി സംഘത്തിന്റെ ലക്ഷ്യം. പ്രാദേശിക സിപിഎം നേതാക്കളുടെ അറിവോടെയാണ് അക്രമത്തിന് പദ്ധതിയിട്ടതെന്നും ഷിനോസ് അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിട്ടുണ്ട്. കസ്റ്റഡിയിലുളള ഷിനോസിന്‍റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും. അക്രമി സംഘത്തിലുണ്ടായിരുന്ന പത്തോളം പേരെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.    
    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.