ഉത്തർപ്രദേശിൽ രണ്ട് വയസ്സുകാരി ബലാത്സം​ഗത്തിനിരയായി : പതിനാലുകാരൻ അറസ്റ്റിൽ

2021-04-08 15:59:07

ലക്നൗ : ഉത്തർപ്രദേശിലെ ഗാസിയാബാദിൽ രണ്ട് വയസ്സുകാരിയെ
പതിനാലുകാരൻ ബലാത്സം​ഗം ചെയ്തു. പതിനാലുകാരന് സംസാരശേഷി തകരാറുണ്ട്. പെൺകുഞ്ഞ് ഇപ്പോൾ ദില്ലിയിലെ ജിടിബി ആശുപത്രിയിൽ ചികിത്സയിലാണ്. ഇരുവരും ടെറസ്സിൽ കളിക്കുന്ന സമയത്താണ് ആണ്‍കുട്ടി കുഞ്ഞിനെ ബലാത്സം​ഗത്തിനിരയാക്കിയതെന്ന് പൊലീസ് വ്യക്തമാക്കി.സംഭവം നടക്കുമ്പോൾ കു‍ഞ്ഞിന്റെ അമ്മ വീടിന്റെ താഴത്തെ നിലയിലുണ്ടായിരുന്നു. പെൺകുഞ്ഞിന്റെ ഉറക്കെയുള്ള കരച്ചിൽ കേട്ട് അമ്മയും മുത്തച്ഛനും ടെറസിലേക്ക് ഓടിയെത്തിയപ്പോഴാണ് സംഭവം അറിഞ്ഞത്. ആൺകുട്ടി അപ്പോൾത്തന്നെ അവിടെ നിന്നും ഓടിപ്പോയിരുന്നു. സംഭവത്തില്‍ പ്രതിയായ പതിനാലുകാരനെ പിടികൂടി.
    
    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.