പൊതുജനങ്ങളുമായി അടുത്തിടപഴകുന്നവര്‍ അതിവേഗം വാക്‌സിന്‍ സ്വീകരിക്കണം

2021-04-09 14:42:21

 തിരുവനന്തപുരം: കോവിഡ് വാക്സിനേഷന് അര്‍ഹരായവരില്‍ പൊതുജനങ്ങളുമായി അടുത്തിടപഴകുന്ന മേഖലകളിലുള്ളവര്‍ എത്രയും വേഗം വാക്സിനെടുക്കണമെന്നു ജില്ലാ ഭരണകൂടം. കെ.എസ്.ആര്‍.ടി.സി, ബാങ്ക് ജീവനക്കാര്‍, ഓട്ടോ-ടാക്‌സി തൊഴിലാളികള്‍, വ്യാപാര മേഖലകളിലെ തൊഴിലാളികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവര്‍ വേഗം വാക്‌സിന്‍ സ്വീകരിക്കണം.  ഇതിനായി ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പും ഏര്‍പ്പെടുത്തിയിട്ടുള്ള സൗകര്യങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തണം.

വാക്‌സിനേഷനുമായി ബന്ധപ്പെട്ടു ജില്ലയിലെ വിവിധ ട്രേഡ് യൂണിയന്‍ സംഘടനാ നേതാക്കളുടെയും ഉദ്യോഗസ്ഥരുടെയും യോഗം ദുരന്ത നിവാരണം വകുപ്പ് ഡെപ്യൂട്ടി കളക്ടര്‍ ജി.കെ. സുരേഷ് കുമാറിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്നു.  റോഡ് ട്രാന്‍സ്പോര്‍ട്ട് ഓഫിസര്‍ കെ. മനോജ് കുമാര്‍, സെക്ടറല്‍ മജിസ്ട്രേറ്റുമാരുടെ ജില്ലാ നോഡല്‍ ഓഫിസര്‍ അനീഷ് തുടങ്ങിയവര്‍ പങ്കെടുത്തു.   
    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.