എസ്.എസ്.എല്‍.സി. പരീക്ഷാര്‍ത്ഥികള്‍ക്ക് സഹായവുമായി വാര്‍ റൂം പ്രവര്‍ത്തനം തുടങ്ങി

2021-04-09 14:43:59

 2020-21 അധ്യയന വര്‍ഷത്തെ എസ്.എസ്.എല്‍.സി. പരീക്ഷയുടെ കുറ്റമറ്റ പ്രവര്‍ത്തനത്തിന് വേണ്ടി പ്രത്യേകം സജ്ജമാക്കിയ വാര്‍ റൂം പ്രവര്‍ത്തനം തുടങ്ങി. പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട് അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, രക്ഷിതാക്കള്‍ എന്നിവര്‍ക്കുണ്ടാകുന്ന സംശയങ്ങള്‍, പരാതികള്‍ എന്നിവ സ്വീകരിച്ച് ഉടനടി പരിഹരിക്കുന്നതിനായാണ് ജില്ലാ തലത്തില്‍ വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തില്‍ വാര്‍ റൂം രൂപീകരിച്ചിരിക്കുന്നത്.

കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ നടക്കുന്ന പരീക്ഷയുമായി ബന്ധപ്പെട്ടുണ്ടാകുന്ന ആശങ്കകള്‍ക്കും പരാതികള്‍ക്കും വാര്‍ റൂമില്‍ വിവരം കിട്ടുന്നതിന്റെ അടിസ്ഥാനത്തില്‍ അടിയന്തിരമായി പരിഹാരം കാണും. ഇതിനായി അത്യാവശ്യ ഘട്ടത്തില്‍ ജില്ലാ ഭരണകൂടം, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍, ആരോഗ്യ വകുപ്പ്, പോലീസ് എന്നിങ്ങനെ വിവിധ വകുപ്പുകളുടെയും ജനപ്രതിനിധികളുടേയും സഹകരണവും ലഭ്യമാക്കും. എസ്എസ്എല്‍സി ക്ക് പുറമേ പ്ലസ് ടു, ഹയര്‍ സെക്കണ്ടറി പരീക്ഷകള്‍ക്കും വാര്‍ റൂമിന്റെ സേവനം ലഭ്യമാക്കിയിട്ടുണ്ട്. ഏപ്രില്‍ ഏഴ് മുതല്‍ 30 വരെയും വാര്‍ റൂം പ്രവര്‍ത്തിക്കും. ഈ ദിവസങ്ങളില്‍ രാവിലെ 8 മണി മുതല്‍ രാത്രി 8 മണിവരെ വാര്‍ റൂമില്‍ നിന്നുള്ള സേവനം ലഭ്യമാണ്.

സംശയങ്ങള്‍, പരാതികള്‍ എന്നിവ അറിയിക്കുന്നതിനായി താഴെപ്പറയുന്ന ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

ക്ര.നം. ഉദ്യോഗസ്ഥന്റെ പേര് തസ്തിക ഫോണ്‍ നമ്പര്‍ ഓഫീസിന്റെ പേര്

1. മേരി ജോസഫ് സീനിയര്‍ സൂപ്രണ്ട് 9961743304 വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയം, ഇടുക്കി.

2. രാജു. കെ. വി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ 9497491201 ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ കാര്യാലയം, അറക്കുളം.

3. മഞ്ജുള എം., ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ 9495023801 ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ കാര്യാലയം, മൂന്നാര്‍.

4.ഷാജിമോന്‍ കെ.ജെ, പേഴ്സണല്‍ അസിസ്റ്റന്റ ് 9497202685 ജില്ലാവിദ്യാഭ്യാസ ഓഫീസറുടെ കാര്യാലയം, കട്ടപ്പന

5 സേവ്യര്‍ പി. ജെ. സീനിയര്‍സൂപ്രണ്ട് 8547642967 ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ കാര്യാലയം,കട്ടപ്പന

6.കെ.എ. ബിനുമോന്‍ ജില്ലാകോ-ഓര്‍ഡിനേറ്റര്‍, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം, ഇടുക്കി 9497046312 ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറുടെകാര്യാലയം,
തൊടുപുഴ

7 ബിജു എ.പി. ജൂനീയര്‍സൂപ്രണ്ട് 9496690601 ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ കാര്യാലയം, തൊടുപുഴ

8 വിജയകുമാര്‍ ജൂനിയര്‍ സൂപ്രണ്ട് 8848599144 വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയം, ഇടുക്കി

9 മിനി ഇ.എ. ജൂനിയര്‍സൂപ്രണ്ട് 9497039115 ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ കാര്യാലയം, അടിമാലി

10. സജിവന്‍ കെ.സി. സീനിയര്‍ ക്ലാര്‍ക്ക് 9447377351 ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ കാര്യാലയം, നെടുങ്കണ്ടം

11 ലെക്സിജോസഫ് സീനിയര്‍ ക്ലാര്‍ക്ക് 9495664754 ഉപജില്ലാവിദ്യാഭ്യാസ ഓഫീസറുടെ കാര്യാലയം, പീരുമേട്

ഇടുക്കി ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിലെ ഫോണ്‍ നമ്പര്‍: 04862-222 996   
    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.