എസ്.എസ്.എല്‍.സി.-പ്ലസ് ടൂ പരീക്ഷകള്‍ക്ക് തുടക്കമായി

2021-04-09 15:07:53

ആലപ്പുഴ: എസ്. എസ്. എല്‍. സി, പ്ലസ് ടു പരീക്ഷകള്‍ക്ക് വ്യാഴാഴ്ച തുടക്കമായി. ജില്ലയില്‍ 260 സ്‌കൂളുകളിലാണ് പരീക്ഷ നടന്നത്. 22,083 പേര്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍ 22,079 പേരാണ് ജില്ലയില്‍ എസ്. എസ്. എല്‍. സി. പരീക്ഷ എഴുതിയത്. ഏറ്റവും കൂടുതല്‍ കുട്ടികള്‍ എസ്.എസ്.എല്‍.സി എഴുതുന്നത് മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലാണ്. ഏറ്റവും കുറവ് വിദ്യാര്‍ത്ഥികള്‍ കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലാണ്. പൂര്‍ണ്ണമായും കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചാണ് പരീക്ഷകള്‍ ക്രമീകരിച്ചിട്ടുള്ളത്. മാവേലിക്കരയില്‍ 3 കുട്ടികളും ആലപ്പുഴയില്‍ 1 കുട്ടിയും പരീക്ഷ എഴുതിയില്ല.

ആലപ്പുഴ ഉപജില്ലയില്‍ 6457, ചേര്‍ത്തലയില്‍ 6373, കുട്ടനാട്ടില്‍ 2079, മാവേലിക്കരയില്‍ 7170, വിദ്യാര്‍ത്ഥികളാണ് എസ്. എസ്. എല്‍. സി. പരീക്ഷകള്‍ എഴുതിയത്.
ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ 25748 കുട്ടികളാണ് പരീക്ഷകള്‍ എഴുതിയത്. ഇതില്‍ 13504 പേര്‍ ആണ്‍കുട്ടികളും 12244
പേര്‍ പെണ്‍കുട്ടികളുമാണ്. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 1383 പേരാണ് പരീക്ഷ എഴുതിയത്. 623 പേര്‍ ആണ്‍കുട്ടികളും 760 പേര്‍ പെണ്‍കുട്ടികളുമാണ്. ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ വ്യാഴാഴ്ച സോഷ്യോളജി വിഷയത്തിനു മാത്രമായിരുന്നു പരീക്ഷ.    
    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.