കോവിഡ് പ്രതിരോധം കടുപ്പിക്കുമെന്ന് ആരോഗ്യമന്ത്രി കെ. കെ ശൈലജ

2021-04-09 15:32:32

കോവിഡ് പ്രതിരോധം കടുപ്പിക്കേണ്ട സാഹചര്യമാണ് ഉള്ളതെന്ന് ആരോഗ്യമന്ത്രി കെ. കെ ശൈലജ. നിയന്ത്രണങ്ങള്‍ തുടരും. എല്ലാ ആശുപത്രികളും സജ്ജമാക്കും. മെഡിക്കല്‍ കോളജുകളില്‍ കൂടുതല്‍ സൗകര്യങ്ങളൊരുക്കുമെന്നും കെ. കെ ശൈലജ കോഴിക്കോട് പറഞ്ഞു.
ഐസിയുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കും. ഗുരുതര രോഗികളെയാണ് മെഡിക്കല്‍ കോളജുകളില്‍ ചികിത്സിക്കുക. ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ പലതും രോഗികളുടെ എണ്ണം കുറഞ്ഞപ്പോള്‍ പൂട്ടിയിരുന്നു. ഇത് ആവശ്യം വരികയാണെങ്കില്‍ വീണ്ടും തുറക്കുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോവിഡ് വ്യാപനം ഉണ്ടായിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ സാമൂഹിക അകലം ഉള്‍പ്പെടെ പാലിക്കപ്പെട്ടില്ല. തിരഞ്ഞെടുപ്പ് പ്രചാരണം കഴിഞ്ഞു, ഏപ്രില്‍ മാസം ശ്രദ്ധയോടെ കൈകാര്യം ചെയ്യണമെന്നും കെ. കെ ശൈലജ കൂട്ടിച്ചേര്‍ത്തു.    
    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.