സൗദിയില്‍ ഷോപ്പിങ് മാളുകളിലും പ്രവാസികളെ ഒഴിവാക്കുന്നു

2021-04-09 15:39:22

സൗദി അറേബ്യയില്‍ സ്വദേശിവല്‍ക്കരണം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിക്കുന്നു. ഓഗസ്റ്റ് നാല് മുതല്‍ ഷോപ്പിംഗ് മാളുകളിലെ അഡ്മിനിസ്‌ട്രേറ്റീവ് വിഭാഗങ്ങളില്‍ സ്മ്പൂര്‍ണ സ്വദേശിവല്‍ക്കരണം നടപ്പാക്കുകയാണ് രാജ്യത്ത്. ഷോറൂം, ഇന്‍ഡോര്‍ സെയില്‍സ്, മാര്‍ക്കറ്റിംഗ് ആന്റ് കസ്റ്റമര്‍ മാനേജര്‍മാര്‍, അസിസ്റ്റന്റ് കൊമേഷ്യല്‍ മാനേജര്‍, റീട്ടെയില്‍ സെയില്‍ സൂപ്പര്‍വൈസര്‍, ക്യാഷ് കൗണ്ടര്‍ സൂപ്പര്‍ വൈസര്‍, തസ്തികകളിലാണ് 100 ശതമാനം സ്വദേശി നിയമനം. മാനേജ്‌മെന്റ് ഓഫീസുകള്‍ക്ക് പുറമെ മാളുകളില്‍ പ്രവര്‍ത്തിക്കുന്ന കോഫി ഷോപ്പ്, റസ്റ്റോറന്റ് എന്നിവിടങ്ങളിലും സ്വദേശിവല്‍ക്കരണം വ്യാപകമാക്കും. മാളിലെ കോഫി ഷോപ്പില്‍ 50 ശതമാനവും റെസ്റ്റോറന്റില്‍ 40 ശതമാനവും തസ്തികകളും സ്വദേശികള്‍ക്കായി മാറ്റിവെക്കണം.

മാനവവിഭവ ശേഷി, സാമൂഹിക വികസന മന്ത്രി അഹമ്മദ് ബിന്‍ സുലൈമാന്‍ അല്‍ റാജിഹിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഓഗസ്റ്റ് നാലു മുതല്‍ നിര്‍ദ്ദേശം പാലിച്ചില്ലെങ്കില്‍ ശിക്ഷാ നടപടി നേരിടേണ്ടി വരും. വിശദ വിവരങ്ങള്‍ അറിയുന്നതിന് തൊഴിലുടമകള്‍ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് സന്ദര്‍ശിക്കാനും മന്ത്രി നിര്‍ദ്ദേശിച്ചു.സൗദി പൗരന്‍മാര്‍ക്ക് പുതുതായി 51000 തൊഴിലുകള്‍ നല്‍കുന്നതിന്റ ഭാഗമായി മന്ത്രാലയം എടുത്ത് പുതിയ തീരുമാനം. നൂറുകണക്കിന് പ്രവാസികള്‍ക്കാണ് ഇതുമൂലം തൊഴില്‍ നഷ്ടപ്പെടുക.    
    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.