കോവിഡ് പ്രതിരോധം; മാതൃകയായി കലക്ടറും കുടുംബവും

2021-04-12 15:16:21

കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷമുള്ള കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച എല്ലാവരും കോവിഡ് പരിശോധനയ്ക്ക് വിധേയരാകാനുള്ള സന്ദേശം നല്‍കി ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസറും കുടുംബവും സ്രവ പരിശോധന നടത്തി. മൊബൈല്‍ ആര്‍.ടി.പി.സി.ആര്‍ പരിശോധന ടീമാണ് കലക്ടറുടെയും ഭാര്യ എം.കെ റുക്‌സാനയുടെയും ജില്ലാ കലക്ടറുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളുടെയും സ്രവ പരിശോധന നടത്തിയത്.

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഒട്ടേറെ ആളുകളുമായി സമ്പര്‍ക്കത്തിലായിട്ടുള്ളതിനാലാണ് കോവിഡ് പരിശോധന നടത്തുന്നതെന്ന് കലക്ടര്‍ പറഞ്ഞു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച എല്ലാ ഉദ്യോഗസ്ഥരും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും പ്രവര്‍ത്തകരും അടിയന്തരമായി പരിശോധനയ്ക്ക് വിധേയരാകണം. സ്രവ പരിശോധനയ്ക്ക് വിപുലമായ സജ്ജീകരണങ്ങള്‍ ജില്ലയിലാകമാനം ഒരുക്കിയിട്ടുണ്ട്. കോവിഡിനെതിരെയുള്ള പ്രവര്‍ത്തനങ്ങളില്‍ ഒറ്റക്കെട്ടായി മുന്നേറാന്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളിലൂടെ സാധിക്കും – കലക്ടര്‍ വ്യക്തമാക്കി. ജയലക്ഷ്മി, സനല്‍ എന്നിവരാണ് പരിശോധന നടത്തിയത്.    
    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.