രാജ്യത്തിനാവശ്യം കോവിഡ് വാക്‌സിന്‍, അതിനായി ശബ്ദമുയര്‍ത്തണമെന്ന് രാഹുല്‍ ഗാന്ധി

2021-04-12 15:53:45

രാജ്യം നേരിടുന്ന കോവിഡ് വാക്സിന്‍ പ്രതിസന്ധിക്കെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വീണ്ടും രംഗത്ത്. ‘രാജ്യത്തിനാവശ്യം കോവിഡ് വാക്സിനാണ്. അതിനായി നിങ്ങള്‍ ശബ്ദമുയര്‍ത്തേണ്ടതുണ്ട്. സുരക്ഷിതമായ ജീവിതത്തിന് എല്ലാവര്‍ക്കും അവകാശമുണ്ട്,’ രാഹുല്‍ ട്വീറ്റ് ചെയ്തു. എല്ലാവര്‍ക്കും വാക്സിന്‍?നല്‍കാന്‍ തുറന്ന് സംസാരിക്കണമെന്ന ഹാഷ്ടാഗോടുകൂടിയാണ് രാഹുല്‍ ട്വീറ്റ് പങ്കുവെച്ചത്.

വാക്സിന്‍ വിതരണത്തിലെ കേന്ദ്രസര്‍ക്കാര്‍ സമീപനത്തെ നേരത്തെയും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചിരുന്നു. കേന്ദ്ര സര്‍ക്കാറിന്റെ ദീര്‍ഘവീക്ഷണമില്ലായ്മയും കോവിഡ് പ്രതിരോധത്തിലെ അലംഭാവവും ശാസ്ത്രലോകത്തിന്റെയും വാക്‌സിന്‍ നിര്‍മാതാക്കളുടെയും പരിശ്രമത്തെ ദുര്‍ബലപ്പെടുത്തിയെന്നായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം. ആവശ്യക്കാര്‍ക്കെല്ലാം എത്രയും പെട്ടെന്ന് വാക്‌സിന്‍ ലഭ്യമാക്കണമെന്ന് പ്രധാനമന്ത്രിക്കയച്ച കത്തിലും രാഹുല്‍ വ്യക്തമാക്കിയിരുന്നു.
   

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.