റഷ്യന്‍ കോവിഡ് വാക്‌സിന് ഇന്ത്യയില്‍ അനുമതി

2021-04-12 16:04:30

ഇന്ത്യയില്‍ മൂന്നാം കോവിഡ് വാക്‌സിന് അനുമതി. റഷ്യയുടെ വാക്‌സിന്‍ സ്പുട്‌നിക് 5നാണ് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയത്. സ്പുട്‌നിക് 5ന് ഉയര്‍ന്ന പ്രതിരോധശേഷി ഉണ്ടെന്ന് പരീക്ഷണങ്ങളില്‍ തെളിഞ്ഞെന്ന് വിദഗ്ധ സമിതി അറിയിച്ചു.

കോവിഷീല്‍ഡ്, കോവാക്‌സിന്‍ എന്നീ വാക്‌സിനുകളാണ് നിലവില്‍ ഉപയോഗിക്കുന്നത്. വാക്‌സിന്‍ ക്ഷാമമുണ്ടെന്ന് കേരളം ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങള്‍ പരാതി ഉന്നയിച്ചിരുന്നു. പരീക്ഷണങ്ങള്‍ പൂര്‍ത്തിയാക്കിയ വാക്‌സിനുകള്‍ക്ക് മാനദണ്ഡ പ്രകാരം അനുമതി നല്‍കണമെന്ന ആവശ്യമാണ് പ്രധാനമായും ഉയര്‍ന്നത്.റഷ്യ വികസിപ്പിച്ച വാക്‌സിന്‍ ഹൈദരാബാദിലും നിര്‍മിക്കുന്നുണ്ട്. ജൂണിന് മുന്‍പ് തന്നെ വാക്‌സിന്‍ ഉപയോഗം തുടങ്ങിയേക്കും. 91.6 ശതമാനം ഫലപ്രദമാണ് ഈ വാക്‌സിന്‍ എന്നാണ് പരീക്ഷത്തില്‍ തെളിഞ്ഞത്. അന്താരാഷ്ട്ര വിപണിയില്‍ 10 ഡോളറില്‍ താഴെയാണ് ഈ വാക്‌സിന്റെ വില.   
    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.