കെ.ടി ജലീലിന്റെ രാജി നില്‍ക്കക്കള്ളിയില്ലാതെ; ചെന്നിത്തല

2021-04-13 15:09:56

മന്ത്രി കെ.ടി ജലീല്‍ രാജിവെച്ചത് ധാര്‍മികതയുടെ പേരില്ലെന്നും നില്‍ക്കക്കള്ളിയില്ലാതെ രാജവെക്കുകയായിരുന്നെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മറ്റ് ഒരു മാര്‍ഗവുമില്ലാതെ വന്നപ്പോഴാണ് രാജിവച്ച് ഒഴിഞ്ഞത്. ധാര്‍മികത പ്രസംഗിക്കാന്‍ സിപിഎമ്മിന് ഒരു അധികാരവുമില്ലെന്നും ചെന്നിത്തല പറഞ്ഞു.
എന്തുകൊണ്ട് രാജി വെയ്ക്കുന്നില്ല എന്ന ചോദ്യം എല്ലായിടത്തുനിന്നും ഉയര്‍ന്നു. അതിന് പ്രതിപക്ഷത്തെയോ മാധ്യമങ്ങളെയോ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

ജലീലിനെ തുടക്കം മുതല്‍ സി.പി.ഐ.എം രക്ഷിക്കാന്‍ ശ്രമിക്കുകയായിരുന്നെന്നും ചെന്നിത്തല വിമര്‍ശിച്ചു. പൊതുജന അഭിപ്രായം സര്‍ക്കാരിന് എതിരാണ്. ഈ സര്‍ക്കാര്‍ നിയോഗിച്ച ലോകായുക്തയാണ് തീരുമാനമെടുത്തതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.ബന്ധു നിയമന വിവാദത്തില്‍ കെ.ടി ജലീല്‍ കുറ്റക്കാരനെന്നും മന്ത്രി സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്നും ലോകായുക്തയുടെ വിധി വന്നതിന്റെ പശ്ചാത്തലത്തിലാണ് ജലീലിന്റെ രാജി.    
    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.