രാജി നല്ലൊരു കീഴ് വഴക്കമായിട്ടാണ് ജനാധിപത്യ സമൂഹം കാണേണ്ടത് ; പി ജയരാജന്‍

2021-04-13 15:19:31

ലോകയുക്ത ഉത്തരവിന്റെ അടിസ്ഥാനത്തില്‍ മന്ത്രി കെ. ടി ജലീല്‍ രാജിവെച്ചത് എല്ലാ കീഴ്വഴക്കവും പാലിച്ചുകൊണ്ടെന്ന് സി.പി.ഐ.എം നേതാവ് പി. ജയരാജന്‍. ജലീല്‍ സ്വമേധയാ രാജീവെച്ചതാണ്. ഇവിടെ മാധ്യമങ്ങള്‍ പുകമറ സൃഷ്ടിക്കുകയായിരുന്നു. ഇത് നല്ലൊരു സ്പിരിറ്റില്‍ എടുക്കണമെന്നും ജലീലിന് നിയമപരമായി നീങ്ങാനുള്ള അവകാശമുണ്ടെന്നും പി ജയരാജന്‍ റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു.

രാജി നല്ലൊരു കീഴ് വഴക്കമായിട്ടാണ് ജനാധിപത്യ സമൂഹം കാണേണ്ടത്. മറ്റ് പ്രശ്‌നങ്ങളില്ല. ഇവിടെ നിയമപരമായ മുന്നോട്ട് പോകാം. അതാണ് എകെ ബാലന്‍ പറഞ്ഞതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
രാജിക്ക് പിന്നാലെ വിമര്‍ശകര്‍ക്ക് മറുപടിയുമായി ജലീല്‍ രംഗത്തെത്തി. തന്റെ രക്തം ഊറ്റിക്കുടിക്കാന്‍ വെമ്പുന്നവര്‍ക്ക് തല്‍ക്കാലം ആശ്വസിക്കാമെന്നാണ് അദ്ദേഹം പറഞ്ഞത്    
    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.