രണ്ട് തലയും മൂന്ന് കൈകളും; അപൂര്‍വ ഇരട്ടകള്‍ക്ക് ജന്‍മം നല്‍കി യുവതി

2021-04-13 15:45:20

ഭുവനേശ്വര്‍:രണ്ട് തലയും മൂന്ന് കൈകളുമായി അപൂര്‍വ ഇരട്ടകള്‍ ജനിച്ചു. ഒഡിഷയിലെ ഒരു സ്വകാര്യ ആശുപത്രിയിലാണ് യുവതി അപൂര്‍വ ഇരട്ടപെണ്‍കുട്ടികള്‍ക്ക് ജന്മം നല്‍കിയത്. ഉടല്‍ കൂടിച്ചേര്‍ന്ന നിലയിലുള്ള ഇരട്ടക്കുഞ്ഞുങ്ങള്‍ക്ക് രണ്ട് തലയും മൂന്ന് കൈകളും രണ്ട് കാലുകളുമാണുള്ളത്.പൂര്‍ണവളര്‍ച്ചയിലെത്തിയ തലകള്‍ കഴുത്തിന്റെ ഭാഗത്ത് കൂടിച്ചേര്‍ന്ന നിലയിലാണ്. വ്യത്യസ്ത വായിലൂടെയാണ് കുട്ടികള്‍ ഭക്ഷണം സ്വീകരിക്കുന്നത്. ശ്വസിക്കുന്നതിനും രണ്ട് മൂക്ക് ഉപയോഗിക്കുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു. നെഞ്ചും ആമാശയവും ഒട്ടിച്ചേര്‍ന്ന നിലയിലാണ്.

രാജ് നഗറിലെ കനി ഗ്രാമത്തില്‍ നിന്നുള്ള ഉമാകാന്ത് പരീദയും ഭാര്യ അംബികയുമാണ് കുട്ടികളുടെ മാതാപിതാക്കള്‍. കേന്ദ്രപരയിലെ ആശുപത്രിയില്‍ ഞായറാഴ്ച നടന്ന ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത കുട്ടികളെ വിദഗ്ധചികിത്സക്കായി സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ പോസ്റ്റ് ഗ്രാജ്വേറ്റ് ഇന്‍സ്റ്റിട്യൂട്ട് ഓഫ് പീഡിയാട്രിക്സിലേക്ക് മാറ്റി.    
    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.