കോവിഡ് വാക്‌സിന്‍ ക്ഷാമം രൂക്ഷം ; വാക്‌സിന്‍ എത്തിയില്ലെങ്കില്‍ വാക്‌സിനേഷന്‍ ക്യാമ്പുകള്‍ താളം തെറ്റും

2021-04-15 15:14:42

സംസ്ഥാനത്ത് കോവിഡ് വ്യാപനം ശക്തിപ്രാപിക്കുമ്പോള്‍ വാക്‌സിന്‍ ക്ഷാമം രൂക്ഷം. തിരുവനന്തപുരം ജില്ലയില്‍ മെഗാ ക്യാംപ് മുടങ്ങി. വാക്‌സിനെടുക്കാനെത്തിയവരെ തിരിച്ചയച്ചു. ഇന്ന് കൂടുതല്‍ വാക്‌സിന്‍ എത്തിയില്ലെങ്കില്‍ മെഗാ വാക്‌സിനേഷന്‍ ക്യാംപുകള്‍ മുടങ്ങുമെന്നാണ് ആശങ്ക. സംസ്ഥാനം ആവശ്യപ്പെട്ട വാക്‌സിന്റെ ചെറിയൊരു ശതമാനം മാത്രമാണ് കേന്ദ്രം കഴിഞ്ഞ ദിവസം അനുവദിച്ചത്. ഇന്ന് കൂടുതല്‍ വാക്‌സിന്‍ എത്തിയില്ലെങ്കില്‍ വാക്‌സിനേഷന്‍ ക്യാമ്പുകള്‍ താളം തെറ്റും.

തിരുവനന്തപുരം ജില്ലയിലാണ് കോവിഡ് വാക്‌സിന്‍ ക്ഷാമം ഏറ്റവും കൂടുതല്‍ അനുഭവപ്പെടുന്നത്. ജിമ്മി ജോര്‍ജ് സ്റ്റേഡിയത്തിലെ മെഗാ വാക്‌സിനേഷന്‍ ക്യാമ്പില്‍ ഇന്ന് 100 പേര്‍ക്ക് മാത്രമാണ് വാക്‌സിന്‍ നല്‍കാന്‍ കഴിഞ്ഞത്. 11 മണിക്ക് ശേഷം വാക്‌സിനെടുക്കാനെത്തിയവരെ മുഴുവന്‍ തിരിച്ചയച്ചു. കോവാക്‌സിന്‍ എടുത്തവര്‍ക്ക് സംസ്ഥാനത്തിന്റെ പല ഭാഗത്തും രണ്ടാം ഡോസ് നല്‍കാന്‍ കഴിഞ്ഞിട്ടില്ല.തിരുവനന്തപുരവും എറണാകുളവും അടക്കം 5 ജില്ലകളില്‍ കോവീഷീല്‍ഡ് വാക്‌സിന്‍ ക്ഷാമം രൂക്ഷമാണ്. കോവാക്‌സിന്‍ ആദ്യ ഡോസ് എടുത്തവര്‍ക്ക് രണ്ടാം ഡോസ് നല്‍കേണ്ടതിനാല്‍ നിലവിലുളള കോവാക്‌സിന്‍ രണ്ടാം ഡോസിനായി മാറ്റിവെക്കാനാണ് തീരുമാനം. ഒരാഴ്ചത്തേക്കെങ്കിലുമുള്ള വാക്‌സിന്‍ എത്തിയാല്‍ മാത്രമാണ് ക്യാംപുകള്‍ കൃത്യമായി പ്ലാന്‍ ചെയ്ത് നടപ്പിലാക്കാന്‍ കഴിയൂ എന്ന് ആരോഗ്യപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു.
    
    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.