രാജ്യത്ത് ‘സാധാരണ’ മൺസൂൺ, കേരളത്തിൽ കൂടുതൽ മഴ ലഭിക്കാൻ സാധ്യത

2021-04-16 16:10:21

    
2021 ൽ രാജ്യത്ത് ‘സാധാരണ’ (Normal) മൺസൂൺ. കേരളത്തിൽ സാധാരണയിൽ കൂടുതൽ മഴ (Above Normal) ലഭിക്കാൻ സാധ്യത. 2021 തെക്ക് പടിഞ്ഞാറൻ കാലവർഷം (ഇടവപ്പാതി) സാധാരണ മഴ ആയിരിക്കും രാജ്യത്ത് നൽകുക എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേസമയം കേരളത്തിൽ ഇത്തവണ കാലവർഷം സാധാരണയിൽ കൂടുതലാവാൻ നേരിയ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിൻറെ ആദ്യ ഘട്ട മൺസൂൺ പ്രവചനത്തിൽ (First Stage Long Range Forecast) വ്യക്തമാക്കുന്നത്.

കാലാവസ്ഥ വകുപ്പിന്റെ (IMD) വിവിധ കാലാവസ്ഥ മോഡലുകളുടെ പ്രവചനങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ ആദ്യഘട്ട ദീർഘകാല പ്രവചനം (Long Range Forecast) സൂചിപ്പിക്കുന്നത് ഇന്ത്യയിൽ ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള ശരാശരി മഴ ദീർഘകാല ശരാശരിയുടെ 98 % ആയിരിക്കുമെന്നാണ്.(ഇന്ത്യയുടെ ദീർഘകാല ശരാശരി മൺസൂൺ മഴ 88 സെ.മീ ആണ്). ഇത്തവണ കാലവർഷം സാധാരണയിലാകാൻ 40% സാധ്യതയും സാധാരണയിൽ കൂടുതൽ മഴ ലഭിക്കാനുള്ള സാധ്യത 16 ശതമാനവും സാധാരണയിൽ കുറഞ്ഞുള്ള മഴ ലഭിക്കാനുള്ള സാധ്യത 25 ശതമാനവുമാണെന്നാണ് പ്രവചനത്തിൽ സൂചിപ്പിക്കുന്നത്.

കേന്ദ്ര കാലാവസ്ഥ വകുപ്പ് സ്‌റാറ്റിസ്‌റിറ്ക്കൽ മോഡൽ കൂടാതെ ഡൈനാമിക്കൽ മോഡൽ കൂടി ഉപയോഗിച്ചാണ് ഇത്തവണ ആദ്യ ഘട്ട പ്രവചനം നടത്തിയത്. ഒപ്പം സംസ്ഥാന അടിസ്ഥാനത്തിലുള്ള പ്രവചനവും നൽകി.

മൺസൂൺ മാസങ്ങളിൽ കാലവർഷത്തെ സ്വാധീനിക്കുന്ന പ്രതിഭാസങ്ങളായ ENSO ന്യൂട്രൽ അവസ്ഥയിൽ തുടരാനും ഇന്ത്യൻ ഓഷ്യൻ ഡൈപോൾ (IOD ) നെഗറ്റീവ് സാഹചര്യത്തിലേക്ക് മാറാനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പ് നൽകുന്ന സൂചന.

(Disclaimer : രാജ്യത്താകെ ലഭിക്കുന്ന ശരാശരി മഴയെ സംബന്ധിച്ചുള്ള പ്രവചനം മാത്രമാണ് ഇത്. അപകടങ്ങൾ സൃഷ്ടിക്കുന്ന അതിതീവ്ര മഴ ദിനങ്ങൾ ഉണ്ടാകുമോ എന്നുള്ള കാര്യങ്ങൾ ഈ പ്രവചനത്തിൽ നിന്ന് മനസ്സിലാക്കാൻ സാധിക്കുകയില്ല.)    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.