ഇ.ഡി.ക്കെതിരായ കേസ് ഹൈക്കോടതി റദ്ദാക്കിയ സംഭവം : സർക്കസിനോട് ഉപമിച്ച് വിഡി സതീശൻ എം എൽ എ

2021-04-16 16:46:43

എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരായ ക്രൈംബ്രാഞ്ച് എഫ്‌ഐആർ റദ്ദാക്കി. ഹൈക്കോടതിയുടേതാണ് നടപടി. രേഖകൾ പരിശോധിച്ച ശേഷം അന്വേഷണം മുന്നോട്ട് പോകണോ എന്ന് പ്രത്യേക കോടതിക്ക് തീരുമാനിക്കാമെന്ന് ഹൈക്കോടതി അറിയിച്ചു.

പലരും ഇതിനെ സ്വാഗതാർഹം ചെയ്‌തെങ്കിലും സംഭവത്തെ സർക്കസിനോട് ഉപമിച്ചാണ് വിഡി സതീശൻ എം എൽ എയുടെ ഫേസ്ബുക് പോസ്റ്റ്.ബി ജെ പി , സി പി എം ബന്ധം ആരോപിക്കപ്പെട്ടപ്പോൾ ജനങ്ങളുടെ കണ്ണിൽ പൊടിയിടുന്നതിന് നടത്തിയ രാഷ്ട്രീയ നാടകം. അതായത് സർക്കസിലെ ജോക്കർമാർ തമ്മിലുള്ള തല്ല്…. ഒച്ച കേൾപ്പിക്കും, അടിക്കുന്നത് പോലെ കാണിക്കും … പക്ഷെ അടിക്കില്ല!!! എന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

ഇ.ഡി.ക്കെതിരായി കേസെടുത്തപ്പോൾ സാമാന്യ ബുദ്ധിയുള്ളവർക്ക് അറിയാമായിരുന്നു, ആ കേസ് നിൽക്കുന്നതല്ലായെന്നും അദ്ദേഹം പറയുന്നു.

വിഡി സതീശൻ എം എൽ എയുടെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണ്ണരൂപം

ഇ.ഡി.ക്കെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി.ഇ.ഡി.ക്കെതിരായി കേസെടുത്തപ്പോൾ സാമാന്യ ബുദ്ധിയുള്ളവർക്ക് അറിയാമായിരുന്നു, ആ കേസ് നിൽക്കുന്നതല്ലായെന്ന്.ബി ജെ പി , സി പി എം ബന്ധം ആരോപിക്കപ്പെട്ടപ്പോൾ ജനങ്ങളുടെ കണ്ണിൽ പൊടിയിടുന്നതിന് നടത്തിയ രാഷ്ട്രീയ നാടകം.
അതായത് സർക്കസിലെ ജോക്കർമാർ തമ്മിലുള്ള തല്ല്…. ഒച്ച കേൾപ്പിക്കും, അടിക്കുന്നത് പോലെ കാണിക്കും … പക്ഷെ അടിക്കില്ല!!!    
    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.