കോട്ടയത്ത് 16, 17 തിയതികളില്‍ 20000 പേര്‍ക്ക് കോവിഡ് പരിശോധന

2021-04-17 14:12:16

കോട്ടയം: സംസ്ഥാനതല കോവിഡ് അവലോകന യോഗത്തിലെ തീരുമാനത്തിന്‍റെ അടിസ്ഥാനത്തില്‍ ഇന്നും നാളെയുമായി(ഏപ്രില്‍ 16, 17) കോട്ടയം ജില്ലയില്‍ വിവിധ കേന്ദ്രങ്ങളില്‍ 20000 പേരെ കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കുമെന്ന് ജില്ലാ കളക്ടര്‍ എം. അഞ്ജന അറിയിച്ചു. കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് വ്യാപനത്തിന്‍റെ തോത് നിയന്ത്രിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി പരിശോധന ഊര്‍ജ്ജിതമാക്കുന്നത്.

ഏപ്രില്‍ 12 മുതല്‍ ഇന്നലെ(ഏപ്രില്‍ 15) വരെയുള്ള ദിവസങ്ങളില്‍ ജില്ലയില്‍ രോഗം സ്ഥിരീകരിച്ചവരുടെ കണക്ക് യഥാക്രമം 407, 629, 816, 751 എന്നിങ്ങനെയാണ്. രോഗികളുടെ എണ്ണം ഗണ്യമായി വര്‍ധിക്കുന്നത് ചികിത്സാ സൗകര്യങ്ങള്‍ ഒരുക്കുന്നതിനും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനും ബുദ്ധിമുട്ട് സൃഷ്ടിക്കാന്‍ ഇടയുണ്ട്. അതുകൊണ്ടുതന്നെ പരിശോധനയ്ക്ക് വിധേയരാകാന്‍ ജനങ്ങള്‍ സന്നദ്ധരാകണമെന്ന് കളക്ടര്‍ നിര്‍ദേശിച്ചു.

പരിശോധനയ്ക്ക് വിധേയരാകേണ്ടത് ആരൊക്കെ?

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.