കോഴിക്കോട് 1560 പേര്‍ക്ക് കോവിഡ്

2021-04-17 14:13:56

രോഗമുക്തി 464, ടി.പി.ആര്‍ 21.20%

കോഴിക്കോട്: ജില്ലയില്‍ ഇന്ന് 1560 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ ഒരാള്‍ക്ക് പോസിറ്റീവായി. 36 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 1523 പേര്‍ക്കാണ് രോഗം ബാധിച്ചത്. 7801 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 464 പേര്‍ കൂടി രോഗമുക്തി നേടി ആശുപത്രി വിട്ടു.

21.20 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 10,038 കോഴിക്കോട് സ്വദേശികളാണ് ചികിത്സയിലുള്ളത്. വീടുകളില്‍ ചികിത്സയിലുള്ളത് 7831 പേരാണ്. മറ്റു ജില്ലകളില്‍ 48 കോഴിക്കോട് സ്വദേശികള്‍ ചികിത്സയിലുണ്ട്. 1,29,307 പേരാണ് ഇതുവരെ രോഗമുക്തരായത്. 542 പേരുടെ മരണമാണ് ഔദ്യോഗികമായി റിപ്പോര്‍ട്ട് ചെയ്തത്.ഇതുവരെ 15,76,217 ആളുകള്‍ കൊവിഡ് പരിശോധനയ്ക്ക് വിധേയമായി. 1,39,941 പേര്‍ക്ക് ജില്ലയില്‍ രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

പുതുതായി വന്ന 2298 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ 26954 പേര്‍ നിരീക്ഷണത്തിലുണ്ട്. 3,65,699 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. രോഗലക്ഷണങ്ങളോടുകൂടി പുതുതായി വന്ന 127 പേര്‍ ഉള്‍പ്പെടെ 808 പേരാണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്. ആകെ 11,943 പ്രവാസികളാണ് നിരീക്ഷണത്തിലുള്ളത്.1,41,503 പ്രവാസികള്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.

കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ കോൺടാക്ട് ട്രെയ്‌സിംഗ് ശക്തിപ്പെടുത്താൻ തീരുമാനിച്ചു. ഇതിനായി പ്രാദേശിക തലത്തിൽ ടീമുകളെ സജ്ജമാക്കും. ഗ്രാമപഞ്ചായത്തുകളിൽ 218 അധ്യാപകരെ ഇതിലേക്കായി നിയോഗിച്ചിട്ടുണ്ട്.

ജില്ലയില്‍ പ്രതിദിന കൊവിഡ് കേസുകളില്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തത് 2020 ഒക്ടോബര്‍ ഏഴിനാണ്. 1576 പേര്‍ക്കാണ് അന്ന് രോഗം സ്ഥിരീകരിച്ചത്. 9951 പേരെ പരിശോധിച്ചിരുന്നു. 15.04 ശതമാനമായിരുന്നു ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

*ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവര്‍ – 1*

വില്യാപ്പള്ളി – 1

*ഉറവിടം വ്യക്തമല്ലാത്തവര്‍ – 36*

കോഴിക്കോട് – 4
ആയഞ്ചേരി – 2
ചക്കിട്ടപ്പാറ – 14
എടച്ചേരി – 1
കടലുണ്ടി – 2
കക്കോടി – 1
കാക്കൂര്‍ – 1
മരുതോങ്കര – 1
മേപ്പയ്യൂര്‍ – 1
നാദാപുരം – 2
പേരാമ്പ്ര – 1
ഉളളിയേരി – 1
ഉണ്ണികുളം – 1
വടകര – 2
വാണിമേല്‍ – 1
വേളം – 1

സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍

*കോഴിക്കോട് കോര്‍പ്പറേഷന്‍ – 531*

(പന്തീരാങ്കാവ്, മാങ്കാവ്, കുണ്ടുപറമ്പ്, ചാലപ്പുറം, അരക്കിണര്‍,കുതിരവട്ടം, തങ്ങള്‍സ് റോഡ്,കൊളത്തറ, മാത്തോട്ടം, തിരുവണ്ണൂര്‍, അരീക്കാട്, ബിലാത്തിക്കുളം, കല്ലായി, കൊമ്മേരി,മീഞ്ചന്ത, ചെലവൂര്‍, മെഡിക്കല്‍ കോളേജ്, പുതിയങ്ങാടി,നടക്കാവ്, പയ്യാനക്കല്‍, വേങ്ങേരി, വട്ടക്കിണര്‍, നല്ലളം,കണ്ണാടിക്കല്‍, വെളളിപ്പറമ്പ്, എടക്കാട്, ബേപ്പൂര്‍, ഗോവിന്ദപുരം,വെള്ളിമാടുകുന്ന്, മൂഴിക്കല്‍, മലാപ്പറമ്പ്, ജയില്‍ റോഡ്, നടുവട്ടം,
കണ്ണഞ്ചേരി, ചക്കോരത്ത്കുളം, പുതിയറ, പി.ടി.ഉഷ റോഡ്,വെസ്റ്റ്ഹില്‍, കോവൂര്‍, കസബ, സിവില്‍സ്റ്റേഷന്‍, എലത്തൂര്‍,കുരുവട്ടൂര്‍, കരുവിശ്ശേരി, വെളളയില്‍ റോഡ്, ചേവരമ്പലം,മായനാട്,പാളയം, ഈസ്റ്റ് ഹില്‍, എസ്.ബി കോളനി, കാരപ്പറമ്പ്, പൂളക്കടവ്, വാര്‍ഡ് 15, പാറോപ്പടി, വൈ.എം.സി.എ റോഡ്, എരഞ്ഞിപ്പാലം, കുന്നുമ്മക്കര,ചേവായൂര്‍, തിരുവണ്ണൂര്‍, വാര്‍ഡ് 32, വേങ്ങേരി, എരഞ്ഞിക്കല്‍, മൊകവൂര്‍, തളി)

അരിക്കുളം – 5
അത്തോളി – 6
ആയഞ്ചേരി – 11
അഴിയൂര്‍ – 6
ബാലുശ്ശേരി – 15
ചങ്ങരോത്ത് – 14
ചാത്തമംഗലം – 14
ചേളന്നൂര്‍ – 18
ചേമഞ്ചേരി – 7
ചെങ്ങോട്ടുകവ് – 6
ചെറുവണ്ണൂര്‍ – 8
ചോറോട് – 33
എടച്ചേരി – 8
ഏറാമല – 12
ഫറോക്ക് – 8
കടലുണ്ടി – 12
കക്കോടി – 10
കാരശ്ശേരി – 7
കട്ടിപ്പാറ – 36
കായക്കൊടി – 11
കായണ്ണ – 19
കീഴരിയൂര്‍ – 7
കിഴക്കോത്ത് – 10
കോടഞ്ചേരി – 5
കൊടിയത്തൂര്‍ – 21
കൊടുവള്ളി – 53
കൊയിലാണ്ടി – 29
കൂരാച്ചുണ്ട് – 6
കോട്ടൂര്‍ – 17
കുന്ദമംഗലം – 31
കുന്നുമ്മല്‍ – 13
കുരുവട്ടൂര്‍ – 12
കുറ്റ്യാടി – 9
മടവൂര്‍ – 9
മണിയൂര്‍ – 8
മരുതോങ്കര – 15
മാവൂര്‍ – 19
മേപ്പയ്യൂര്‍ – 11
മൂടാടി – 16
മുക്കം – 18
നാദാപുരം – 11
നടുവണ്ണൂര്‍ – 8
നന്മണ്ട – 7
നരിക്കുനി – 8
നരിപ്പറ്റ – 5
നൊച്ചാട് – 8
ഒളവണ്ണ – 12
ഓമശ്ശേരി – 31
പയ്യോളി – 14
പേരാമ്പ്ര – 12
പെരുമണ്ണ – 19
പെരുവയല്‍ – 19
പുറമേരി – 10
പുതുപ്പാടി – 22
രാമനാട്ടുകര – 24
തലക്കുളത്തൂര്‍ – 31
താമരശ്ശേരി – 24
തിക്കോടി – 9
തിരുവമ്പാടി – 9
തൂണേരി – 10
തുറയൂര്‍ – 23
ഉളളിയേരി – 16
ഉണ്ണികുളം – 7
വടകര – 39
വാണിമേല്‍ – 6
വേളം – 8
വില്യാപ്പള്ളി – 7    
    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.