കൊറോണ വ്യാപനം : ഇടറോഡുകൾ അടച്ച് തമിഴ്‌നാട് ; അതിർത്തി കടക്കാൻ ഇ-പാസ് നിർബന്ധം

2021-04-17 14:35:27

പാറശ്ശാല: കൊവിഡ് വ്യാപനത്തെ തുടർന്ന് തമിഴ്നാട് അതിർത്തിയിൽ വീണ്ടും റോഡ് അടയ്ക്കൽ.പാറശ്ശാല മുതൽ വെള്ളറട വരെയുള്ള തമിഴ്നാട് അതി‍‌‍ർത്തി വരുന്ന സ്ഥലങ്ങളിലെ ഇടറോഡുകൾ തമിഴ്നാട് പൊലീസിന്റെ നേതൃത്ത്വത്തിൽ ബാരിക്കേഡ് വച്ച് അടച്ചു. കഴിഞ്ഞ വർഷം കൊവിഡ് വ്യാപനമുണ്ടായപ്പോൾ സമാന രീതിയിൽ ഇവിടെ മണ്ണ് കൊണ്ട് അടച്ചിരുന്നു. അതി‍‍ർത്തി അടച്ച വിഷയം തമിഴ്നാട് ചീഫ് സെക്രട്ടറിയുടെ ശ്രദ്ധയിൽപെടുത്തുമെന്ന് ചീഫ് സെക്രട്ടറി വി പി ജോയ് പറഞ്ഞു.

കേരളത്തിൽ രോ​ഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തിലാണ് കൂടുതൽ ആളുകൾ തമിഴ്നാട്ടിലേക്ക് വരുന്നത് തടയാൻ തമിഴ്നാടിന്റെ നീക്കം.
ഇനി തമിഴ്‌നാട്ടിലേയ്ക്ക് കടക്കാൻ കൊറോണ നെഗറ്റീവ് സർട്ടിഫിക്കേറ്റ് അനിവാര്യമാണ്. സർട്ടിഫിക്കേറ്റ് ഉള്ളവർക്ക് കളിയക്കാവിള ദേശീയ പാത വഴി സഞ്ചരിക്കാമെന്നും പോലീസ് അറിയിച്ചു.കൊറോണ ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്ത് വേണം ഇ-പാസ് വാങ്ങാൻ. കൂടാതെ അതിർത്തിയിൽ എത്തുന്നവരുടെ സാമ്പിൾ പരിശോധനയ്ക്ക് വിധേയമാക്കും. പരിശോധനാ ഫലം ലഭിക്കുന്നത് വരെ കാത്ത് നിൽക്കേണ്ട ആവശ്യമില്ല. അത് ഫോണിലേയ്ക്ക് അയച്ച് നൽകും. നേരത്തെയും കൊറോണ വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ തമിഴ്‌നാട് സർക്കാർ തിരുനന്തപുത്തേയ്ക്കുള്ള റോഡുകൾ അടച്ചിരുന്നു.    
    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.