ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന പ്രയോഗം സിനിമ മേഖലയില്‍ സ്ത്രീകള്‍ക്ക് അംഗീകാരം ലഭിക്കുന്നതിന്റെ തെളിവ് ; മഞ്ജു വാര്യര്‍

2021-04-18 15:38:37

മലയാളത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്നാണ് മഞ്ജു വാര്യരെ പ്രേക്ഷകര്‍ വിശേഷിപ്പിക്കുന്നത്. ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന പ്രയോഗം സിനിമ മേഖലയില്‍ സ്ത്രീകള്‍ക്ക് അംഗീകാരം ലഭിക്കുന്നതിന്റെ തെളിവാണ് എന്നാണ് മഞ്ജു വാര്യര്‍ പറയുന്നത്. അങ്ങനെ വിളിക്കുന്നത് പലര്‍ക്കും ഒരു പ്രചോദനമാണെന്നും അതില്‍ അഭിമാനം ഉണ്ടെന്നും മഞ്ജു പറയുന്നു.  ഒരു സ്ത്രീയുടെ പേരിനൊപ്പം സൂപ്പര്‍ സ്റ്റാര്‍ എന്ന് ചേര്‍ക്കുന്നത് ഈ ഇന്‍ഡസ്ട്രയില്‍ ഒരു ചെറിയ മാറ്റമില്ല. സിനിമ എന്നത് പുരുഷന്മാരുടെ കലയാണ് എന്നൊരു പൊതുധാരണ ഉണ്ടായിരുന്നു. എന്നാല്‍ ഇന്ന് സിനിമയില്‍ സ്ത്രീകളുടെ പങ്കാളിത്തം വര്‍ധിക്കുകയാണ് എന്നും മഞ്ജു പറഞ്ഞു.
 

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.