വാട്സ്ആപ്പ് ഉപയോക്താക്കൾക്ക് സൈബർ സുരക്ഷാ ഏജൻസിയുടെ ജാഗ്രതാ നിർദേശം

2021-04-18 15:42:19

മും​ബൈ: വാ​ട്സ്ആ​പ്പ് ഉ​പ​യോ​ക്താക്ക​ൾ​ക്ക് ജാ​ഗ്ര​താ നി​ർ​ദേ​ശം ന​ൽ​കി രാ​ജ്യ​ത്തെ സൈ​ബ​ർ സു​ര​ക്ഷാ ഏ​ജ​ൻ​സി​യാ​യ സേ​ർ​ട്ട് ഇ​ൻ(​ഇ​ന്ത്യ​ൻ കം​പ്യൂ​ട്ട​ർ എ​മ​ർ​ജ​ൻ​സി റെ​സ്പോ​ണ്‍സ് ടീം). ​

കൃ​തി​മ​മാ​യ കോ​ഡ് ഉ​പ​യോ​ക്താ​ക്ക​ളു​ടെ വാ​ട്സ്ആ​പ്പി​ൽ പ്ര​വ​ർ​ത്തി​പ്പി​ച്ച് ഫോ​ണി​ലെ​യും മ​റ്റും വി​വ​ര​ങ്ങ​ൾ ചോ​ർ​ത്താ​ൻ ഹാ​ക്ക​റി​ന് അ​വ​സ​രം ന​ൽ​കു​ന്ന സാ​ങ്കേ​തി​ക പി​ഴ​വ് വാ​ട്സ്ആ​പ്പി​ലു​ണ്ടെ​ന്നാ​ണ് സേ​ർ​ട്ട് ഇ​ൻ ന​ൽ​കു​ന്ന മു​ന്ന​റി​യി​പ്പ്.ആ​ൻ​ഡ്രോ​യി​ഡ് പ്ലാ​റ്റ്ഫോ​മി​ൽ 2.21.4.18 വേ​ർ​ഷ​നു മു​ന്പു​ള്ള വേ​ർ​ഷ​നു​ക​ളി​ലും എെ​ഒ​എ​സി​ൽ 2.21.32 വേ​ർ​ഷ​നു മു​ന്പു​ള്ള​വ​യി​ലു​മാ​ണ് സാ​ങ്കേ​തി​ക പ്ര​ശ്ന​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്.

വാ​ട്സ്ആ​പ്പ് ബി​സി​ന​സി​ലും ഇ​തേ പ്ര​ശ്ന​ങ്ങ​ൾ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ആ​പ്പി​ൾ സ്റ്റോ​റി​ൽ​നി​ന്നും പ്ലേ ​സ്റ്റോ​റി​ൽ​നി​ന്നും ഏ​റ്റ​വും പു​തി​യ വാ​ട്സ്ആ​പ്പ് വേ​ർ​ഷ​നി​ലേ​ക്ക് അ​പ്ഡേ​റ്റ് ചെ​യ്താ​ൽ സു​ര​ക്ഷാ ഭീ​ഷ​ണി ഒ​ഴി​വാ​ക്കാ​മെ​ന്നും സേ​ർ​ട്ട് ഇ​ൻ അ​റി​യി​ച്ചു.

പു​ത്ത​ൻ ഫീ​ച്ച​റു​ക​ൾ അ​വ​ത​രി​പ്പി​ച്ച് വാ​ട്സ്ആ​പ്പ്. വീ​ഡി​യോ​ക​ളും ഫോ​ട്ടോ​ക​ളും വ​ലി​യ പ്രി​വ്യൂവി​ൽ കാ​ണാ​നു​ള്ള സം​വി​ധാ​ന​മാ​ണ് പു​തി​യ ഫീ​ച്ച​റു​ക​ളി​ൽ ഒ​ന്ന്.ഈ ​ഫീ​ച്ച​ർ നി​ല​വി​ൽ എെ​ഒ​എ​സ് ഉ​പ​യോ​ക്താ​ക്ക​ൾ​ക്കാ​ണ് ല​ഭ്യ​മാ​യി​ട്ടു​ള്ള​ത്. വൈ​കാ​തെ ആ​ൻ​ഡ്രോ​യ്ഡ് പ്ലാ​റ്റ്ഫോ​മി​ലും വ​രും. ഡി​​സ​പ്പി​യ​റിം​ഗ് മെ​സേ​ജ് ഫീ​ച്ച​ർ ഗ്രൂ​പ്പി​ലെ എ​ല്ലാ​വ​ർ​ക്കും പ്ര​വ​ർ​ത്തി​പ്പിക്കാ​നു​ള്ള സൗ​ക​ര്യ​മാ​ണ് ര​ണ്ടാ​മ​ത്തെ പു​തി​യ ഫീ​ച്ച​ർ..
    
    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.