മംഗളൂരു വിമാനത്താവളത്തില്‍ സോക്സിനുള്ളില്‍ ഒളിപ്പിച്ചുകടത്തിയ 24.4 ലക്ഷത്തിന്റെ സ്വര്‍ണം പിടികൂടി

2021-04-18 15:45:53

മംഗളൂരു: മംഗളൂരു വിമാനത്താവളത്തില്‍ ദിവസവും നിരവധി പേരെ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട പിടികൂടുമ്‌ബോഴും കള്ളക്കടത്തിന് ഒരു കുറവും നേരിടുന്നില്ല. ഞായറാഴ്ച പുലര്‍ച്ചെ ദുബായില്‍ നിന്നും എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം ശഃ 384ല്‍ മംഗളൂരു എയര്‍പോര്‍ട്ടിലെത്തിയ യാത്രക്കാരന്റെ കയ്യില്‍ നിന്നും പിടികൂടിയത് 24.44 ലക്ഷം വിലവരുന്ന 504 ഗ്രാം കള്ളക്കടത്ത് സ്വര്‍ണ്ണമാണ്.

കാസര്‍കോട് മധൂര്‍ പുളിക്കൂര്‍ സ്വദേശിയായ സിദ്ദീഖ് പുളിക്കൂര്‍ മുഹമ്മദ് എന്നെ യാത്രക്കാരനെയാണ് സ്വര്‍ണവുമായി പിടികൂടിയത്. കാലില്‍ ധരിച്ചിരുന്ന സോക്സില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം കണ്ടെടുത്തത്. കള്ളക്കടത്ത് സ്വര്‍ണ്ണവുമായി വിമാനമിറങ്ങിയ ഉടന്‍ തന്നെ യാത്രക്കാരനെ തടഞ്ഞ് കസ്റ്റംസ് ഡെ. കമ്മീഷണര്‍ ഡോ: കപ്പില്‍ ഗോഡിന്റെ നേതൃത്വത്തിലുള്ള നിരീക്ഷണ സംഘമാണ് പിടികൂടിയത്.  കസ്റ്റംസ് സൂപ്രണ്ട് ഭോംകര്‍, വികാസ്, ക്ഷിതി എന്നിവരാണ് നിരീക്ഷണ സംഘത്തിലുണ്ടായിരുന്ന മറ്റു ഉദ്യോഗസ്ഥര്‍. അതെസമയം കള്ളക്കടത്ത് സംഘത്തിന് എയര്‍പോര്‍ട്ട് ജീവനക്കാരുടെ സഹായം ഉണ്ടായിരുന്നതായി സംശയിക്കുന്നുണ്ട്. സാധാരണഗതിയില്‍ ശരീരത്തിന്റെ സ്വകാര്യഭാഗങ്ങളില്‍അതല്ലെങ്കില്‍ മറ്റ് ഉപകരണങ്ങളിലോ ഒളിപ്പിച്ച് സ്വര്‍ണം കടത്തുകയാണ് കള്ളക്കടത്ത് സംഘത്തിന്റെ പതിവ്.എന്നാല്‍ ഇവിടെ വളരെ എളുപ്പത്തില്‍ കണ്ടെത്താന്‍ സാധിക്കും വിധം സ്വര്‍ണം കടത്തിയതണ് എയര്‍പോര്‍ട്ടിലെ ഏതെങ്കിലും ഒരു ജീവനക്കാരന്റെ സഹായം സംഘത്തിന് ലഭിച്ചിരുന്നതായി ഉള്ള നിഗമനത്തില്‍ ഉദ്യോഗസ്ഥര്‍ എത്തിയത്. കള്ളക്കടത്തുമായി ബന്ധപ്പെട്ട് കൃത്യമായ വിവരം നേരത്തെ ഉദ്യോഗസ്ഥര്‍ക്ക് ലഭ്യമായിരുന്നു. 
    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.