കോവിഡ് വ്യാപനം;സര്‍വകലാശാല പരീക്ഷകള്‍ മാറ്റിവെക്കണമെന്ന് ഗവര്‍ണര്‍

2021-04-18 15:48:54

 തിരുവനന്തപുരം: കോവിഡ് വ്യാപനം കണക്കിലെടുത്ത് സര്‍വകലാശാല പരീക്ഷകള്‍ മാറ്റിവെക്കണമെന്ന് ഗവര്‍ണര്‍ വൈസ് ചാന്‍സലര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. നാളെ മുതല്‍ നടക്കേണ്ട ഓഫ്‌ലൈന്‍ പരീക്ഷകള്‍ മാറ്റിവെക്കാനാണ് ഗവര്‍ണര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ പരീക്ഷകള്‍ നടത്തുന്നത് നിരുത്തരവാദപരമാണെന്നും കേരളത്തിലെ എല്ലാ സര്‍വകലാശാലകളിലെയും പരീക്ഷകള്‍ മാറ്റിവെക്കണമെന്നും ശശി തരൂര്‍ എം.പി ഗവര്‍ണറോട് ആവശ്യപ്പെട്ടിരുന്നു.   മലയാളം സര്‍വകലാശാല തിങ്കളാഴ്ച മുതല്‍ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവച്ചതായി അറിയിച്ചു. പുതുക്കിയ തീയ്യതി പിന്നീട് അറിയിക്കും. ആരോഗ്യ സര്‍വകലാശാലയും എല്ലാ പരീക്ഷകളും മാറ്റിവച്ചിട്ടുണ്ട്.കോവിഡ് കാലത്ത് പരീക്ഷ നടത്തുന്നതിനെതിരെ രക്ഷിതാക്കളും വിദ്യാര്‍ഥികളും പരാതിയുമായി രംഗത്തെത്തിയിരുന്നു. പല പരീക്ഷ സെന്ററുകളും കണ്ടെയ്ന്‍മെന്റ് സോണുകളിലായതിനാല്‍ വിദ്യാര്‍ഥികള്‍ ആശങ്കയിലാണ്.
    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.