കോവിഡ് മഹാമാരിയുടെ വരവ് രാജ്യത്തെ ദരിദ്രരുടെ എണ്ണം ഇരട്ടിയാക്കും

2021-04-22 15:32:32

ന്യൂഡല്‍ഹി: കോവിഡ് മഹാമാരിയുടെ വരവ് രാജ്യത്തെ ദരിദ്രരുടെ എണ്ണം ഇരട്ടിയാക്കിയെന്ന് പഠനം. പ്യു റിസേര്‍ച്ച് സെന്റര്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. കോവിഡ് ജനങ്ങളുടെ തൊഴിലും ജീവിത മാര്‍ഗവും നഷ്ടപ്പെടുത്തിയെന്ന് പഠനത്തില്‍ പറയുന്നു.

ലോകബാങ്കിന്റെ സമ്പദ്‌വ്യവസ്ഥയുടെ വളര്‍ച്ചയെ സംബന്ധിച്ച പ്രവചനത്തിനനുസരിച്ചാണ് പഠനം നടത്തിയത്. ഇന്ത്യയിലെ വലിയൊരു വിഭാഗത്തിന്റെ വരുമാനത്തില്‍ കുറവുണ്ടായിട്ടുണ്ട്. ഏതാണ്ട് എല്ലാ വ്യവസായങ്ങളേയും കഴിഞ്ഞ വര്‍ഷത്തെ കോവിഡ് രോഗം ബാധിച്ചു. സമ്ബദ്‌വ്യവസ്ഥയുടെ എല്ലാ സെക്ടറുകളിലും തൊഴില്‍ നഷ്ടമുണ്ടായെന്നും പ്യു റിസേര്‍ച്ച് പറയുന്നു.പ്രതിദിനം 150 രൂപ പോലും വരുമാനമില്ലാത്ത ദാരിദ്ര്യ രേഖക്ക് താഴെയുള്ളവരുടെ എണ്ണം ആറ് കോടിയില്‍ നിന്ന് 13.4 കോടിയായി വര്‍ധിക്കുമെന്നാണ് പഠനം. അതേസമയം, കോവിഡിന്റെ രണ്ടാം തരംഗം കൂടി ഉണ്ടാവുന്നതോടെ സമ്പദ്‌വ്യവസ്ഥ കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുമെന്നാണ് റേറ്റിങ് ഏജന്‍സിയായ നൗമുറയുടെ പഠനത്തില്‍ വ്യക്തമാക്കിയത്.    
    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.