റഷ്യന്‍ വാക്‌സിന്റെ വിലയും ഉടന്‍ പ്രഖ്യാപിക്കും

2021-04-22 15:41:20

ന്യൂഡല്‍ഹി: കോവിഷീല്‍ഡ് വാക്‌സിന് പിന്നാലെ റഷ്യയുടെ സ്പുട്‌നിക് വി വാക്‌സിന്റെ വിലയും ഉടന്‍ പ്രഖ്യാപിച്ചേക്കും. വില സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുകയാണെന്നും അന്തിമ തീരുമാനമായിട്ടില്ലെന്നും ഇന്ത്യയിലെ നിര്‍മാതാക്കളായ ഡോ. റെഡ്ഡീസ് ലാബ്‌സ് അറിയിച്ചു.

ആഗോളതലത്തില്‍ ഒരു ഡോസിന് 750 രൂപയാണ് സ്പുട്‌നിക് വാക്‌സിന്റെ വില. ഇതേ വിലയില്‍ ഇന്ത്യയില്‍ ഇറക്കുമതി ചെയ്യുന്ന വാക്‌സിന്‍ നല്‍കാനാവുമോയെന്ന് തങ്ങള്‍ ചര്‍ച്ച ചെയ്തുവരികയാണെന്ന് റെഡ്ഡീസ് ലാബ്‌സ് പ്രസ്താവനയില്‍ അറിയിച്ചു. സ്പുട്‌നിക് വാക്‌സിന്‍ 750 രൂപയ്ക്കു നല്‍കാനാവുമെന്ന് കഴിഞ്ഞ ദിവസം ഡോ.റെഡ്ഡീസ് എംഡി ജി.വി പ്രസാദ് പറഞ്ഞിരുന്നു.ഇന്ത്യയില്‍ സ്പുട്‌നിക് വാക്‌സിന്‍ നിര്‍മാണം ആരംഭിക്കുമ്‌ബോള്‍ വിലയും കുറയും. മെയ് മുതല്‍ വാക്‌സിന്‍ ഇറക്കുമതി ചെയ്യുമെന്നും പ്രസാദ് അറിയിച്ചു. കഴിഞ്ഞ ആഴ്ച സ്പുട്‌നിക് വാക്‌സിന്റെ അടിയന്തര ഉപയോഗത്തിന് ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ അനുമതി നല്‍കിയിരുന്നു. ഇന്ത്യയില്‍ ഇറക്കുമതി ചെയ്യുന്ന ആദ്യ കോവിഡ് വാക്സിനാണ് സ്പുട്നിക്.കഴിഞ്ഞ ദിവസം സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (എസ്ഐഐ) നിര്‍മിക്കുന്ന കോവിഷീല്‍ഡ് വാക്‌സിനുകളുടെ വില പ്രഖ്യാപിച്ചിരുന്നു. കോവിഷീല്‍ഡ് വാക്‌സിനുകള്‍ സംസ്ഥാനങ്ങള്‍ക്ക് ഒരു ഡോസിന് 400 രൂപ (ഒരു വ്യക്തിക്കു വേണ്ട രണ്ടു ഡോസിന് 800 രൂപ) നിരക്കിലും സ്വകാര്യ ആശുപത്രികള്‍ക്ക് ഒരു ഡോസിന് 600 രൂപ (രണ്ടു ഡോസിന് 1,200 രൂപ) വീതം നല്‍കണം.    
    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.